kohli-gill

കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ വെസ്റ്റ് ഇന്‍ഡീസിനെ എട്ടു വിക്കറ്റിന് തോല്‍പ്പിച്ച് ഇന്ത്യയ്ക്ക് വിജയത്തുടക്കം. ജയിക്കാന്‍ 296 റണ്‍സ് വേണ്ടിയിരുന്ന ഇന്ത്യ വിരാട് കോലിയുടേയും ശുഭ്മാന്‍ ഗില്ലിന്റേയും പ്രകടനത്തിന്റെ ബലത്തില്‍ ലക്ഷ്യം കണ്ടു. ഇരുവരും സെഞ്ചറി നേടി. ഏകദിന കരിയറിലെ 15,000 റൺസെന്ന നേട്ടം കാര്യവട്ടം ഗ്രീൻഫീൽ‍ഡ് സ്റ്റേഡിയത്തിൽ കോലി സ്വന്തമാക്കി. 110 റണ്‍സെടുത്ത് ഗില്‍ പുറത്തായി. 13 ഫോറും ഒരു സിക്സും അടങ്ങുന്നതായിരുന്നു ഇന്നിങ്സ്. പിന്നീട് എത്തിയ ഗെയ്ക്ക്‌വാദ് കോലിയ്ക്ക് പിന്തുണയുമായി ക്രീസില്‍ നിലയുറപ്പിച്ചു. 139 റണ്‍സുമായി കോലി പുറത്താകാതെ നിന്നു. പത്തു ഫോറും ഒന്‍പതു സിക്സുകളും അടങ്ങുന്നതായിരുന്നു ഇന്നിങ്സ്. മത്സരത്തിന്റെ ഒരു ഘട്ടത്തിലും എതിരാളികള്‍ക്ക് മേല്‍ക്കൈ നല്‍കാതിരിക്കാന്‍ സഹായിച്ച പ്രകനമായിരുന്നു കോലിയും ഗില്ലും ചേര്‍ന്ന് പുറത്തെടുത്തത്. 35 പന്തിൽ 32 റൺസെടുത്ത ഓപ്പണർ രോഹിത് ശർമയാണ് ഇന്ത്യന്‍ നിരയില്‍  ആദ്യം പുറത്തായത്.

 

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ വെസ്റ്റിൻഡീസ് 50 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 295  റൺസ് എടുത്തു. വെസ്റ്റിൻഡീസ് ഓപ്പണർ ജസ്റ്റിൻ ഗ്രീസിന്റെ ആദ്യ ഏകദിന സെഞ്ചറി കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ പിറന്നു. 108 പന്തിൽ നിന്നും 101 റൺസ് എടുത്ത ഗ്രീവ്സിനെ കുൽദീപ് യാദവ് വിക്കറ്റിനു മുന്നിൽ കുടുക്കുകയായിരുന്നു.  ഓപ്പണർ ജോൺ ക്യാംപലും അർധ സെഞ്ചുറി നേടി. 

 

ഇരുവരും ചേർന്ന് ആദ്യവിക്കത്തിൽ നേടിയ 195 റൺസ് ആണ് വെസ്റ്റിൻഡീസിന് മാന്യമായ സ്കോറിന് അടിത്തറ നൽകിയത്. മധ്യനിര ബാറ്റ്സ്മാൻ അമീർ ജാംഗോയും അർധ സെഞ്ചറി നേടി.  നാലു വിക്കറ്റ് എടുത്ത  കുൽദീപ് യാദവാണ് വെസ്റ്റിൻഡീസിന്റെ മധ്യനിരയെ പിടിച്ചു കെട്ടിയത്. പ്രസിദ് കൃഷ്ണ രണ്ട് വിക്കറ്റും നിതീഷ് കുമാർ റെഡ്ഡി ഒരു വിക്കറ്റും നേടി.

ENGLISH SUMMARY:

India secured an eight-wicket victory against West Indies in Thiruvananthapuram, driven by exceptional centuries from Virat Kohli and Shubman Gill. This dominant performance at the Greenfield Stadium marks a strong start for the Indian team in the series.