2027 ലെ ഏകദിന ലോകകപ്പോടെ ക്രിക്കറ്റില്‍ നിന്നും വിരമിക്കുമെന്ന് വിരാട് കോലി. വരുന്ന ഏകദിന ലോകകപ്പ് തന്‍റെ അവസാന ലോകകപ്പായിരിക്കുമെന്നും കിരീടം നേടണമെന്നും കോലി വ്യക്തമാക്കി. രാജ്യാന്തര തലത്തില്‍ കോലി നിലവില്‍ ഏകദിനം മാത്രമാണ് കളിക്കുന്നത്. 

50 ഓവര്‍ ലോകപ്പിനുവേണ്ട ശാരീരികവും മാനസികവുമായി വെല്ലുവിളികളെ പറ്റി സംസാരിച്ച കോലി കിരീടം നേടുക മാത്രമാണ് ലക്ഷ്യമെന്നും വ്യക്തമാക്കി. 50 ഓവര്‍ ലോകകപ്പിന്‍റെ തീവ്രത മറ്റേതിനേക്കാളും വലുതാണ്. ട്വന്‍റി 20യുമായി താരതമ്യം ചെയ്യുമ്പോള്‍ 50 ഓവര്‍ ലോകകപ്പിന്‍റെ തീവ്രത വളരെ കൂടുതലാണ്. കൂടാതെ വിദേശത്തു കളിക്കുമ്പോള്‍ സഹാചര്യ കൂടുതൽ ബുദ്ധിമുട്ടാകും. ധാരളം ഊർജം വേണം. അത് ഇന്ത്യയ്ക്കായി കളിക്കുന്ന അവസാന ലോകകപ്പാണെന്നും അതാണ് പ്രചോദനമെന്നും ലോകകപ്പ് നേടുമെന്നും കോലി പറഞ്ഞു. വെസ്റ്റ്ഇന്‍ഡീസിനെതിരായ പരമ്പരയ്ക്ക് മുന്നോടിയായി ജിയോ ഹോട്ട്സ്റ്റാറിനോട് സംസാരിക്കുകയായിരുന്നു കോലി.

2011 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീം അംഗമായിരുന്നു കോലി. 2023 ല്‍ ഇന്ത്യ ഓസ്ട്രേലിയയോട് ഫൈനലില്‍ തോറ്റ ലോകകപ്പിലും കോലി കളിച്ചിട്ടുണ്ട്. 37 ലോകകപ്പ് മല്‍സരങ്ങളില്‍ നിന്നായി 1795 റണ്‍സാണ് കോലി നേടിയത്. 59.83 ആണ് ശരാശരി. അഞ്ചു സെഞ്ചറിയും 12 അര്‍ധസെഞ്ചറിയും കോലി ലോകകപ്പില്‍ നേടിയിട്ടുണ്ട്. 

2027 ഒക്ടോബര്‍ നാലു മുതല്‍ നവംബര്‍ 21 വരെയാണ് ഏകദിന ലോകകകപ്പ് നടക്കുന്നത്. ദക്ഷിണാഫ്രിക്ക, സിംബാബ്‌വെ, നമീബിയ എന്നീ രാജ്യങ്ങൾ സംയുക്തമായാണ് ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. ലോകകപ്പിന് മുന്നോടിയായി ഇന്ത്യ വിവിധ രാജ്യങ്ങളുമായി ഏകദിന പരമ്പരകള്‍ കളിക്കുന്നുണ്ട്. ഇതില്‍ ആദ്യത്തേതാണ് വെസ്റ്റ്ഇന്‍ഡിസുമായിട്ടുള്ളത്. പരമ്പരയിലെ ആദ്യ മല്‍സരം ഞായറാഴ്ച തിരുവനന്തപുരത്താണ്. 

ENGLISH SUMMARY:

Indian batting maestro Virat Kohli has revealed that the 2027 ODI World Cup will be his final international tournament. Having already retired from other formats, Kohli emphasized the immense physical and mental demands of 50-over cricket, especially when playing away from home. He expressed his ultimate motivation to lift the coveted trophy one last time for the country. The upcoming mega event is scheduled to be co-hosted by South Africa, Zimbabwe, and Namibia from October to November 2027.