karyavattom-cricket-india-wi

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ – വെസ്റ്റ് ഇന്‍ഡീസ് ഏകദിന ക്രിക്കറ്റ് മല്‍സരത്തിന് ഇനി നാല് നാള്‍ കൂടി. വിന്‍ഡീസ് ടീം പുലര്‍ച്ചെ തിരുവനന്തപുരത്തെത്തി. ഇന്ത്യന്‍ ടീമംഗങ്ങള്‍ ഇന്ന് വൈകിട്ട് മുതല്‍ എത്തിതുടങ്ങും. നാളെ ടീമുകള്‍ പരിശീലനത്തിനിറങ്ങും. 

വിരാട് കോലിയും രോഹിത് ശര്‍മയും ഉള്‍പ്പെടുന്ന താരസമ്പന്നമായ ടീം ഇന്ത്യയുടെ പ്രകടനം നേരില്‍ കാണാനുള്ള സുവര്‍ണാവസരമാണ് ഈ മാസം 27ന് മലയാളികള്‍ക്ക് കൈവരിക. അതിന്‍റെ എല്ലാ ആവേശവും ടിക്കറ്റ് വില്‍പനയില്‍ പ്രകടമായിരുന്നു. വില്‍പന ആരംഭിച്ച് 24 മണിക്കൂറിനകം മുഴുവന്‍ ടിക്കറ്റുകളും വിറ്റ് തീര്‍ന്നു. 

ടീമുകള്‍ ഇന്ന് തിരുവനന്തപുരത്ത് എത്തുന്നതോടെ ആവേശം ഇരട്ടിയാകും. പുലര്‍ച്ചെ എത്തിയ വെസ്റ്റ് ഇന്‍ഡീസ് ടീം ഹോട്ടലില്‍ വിശ്രമത്തിലാണ്. വൈകിട്ട് അഞ്ചര മുതല്‍ ഇന്ത്യന്‍ താരങ്ങള്‍ എത്തിത്തുടങ്ങും. ടീമുകള്‍ നാളെ മുതല്‍ പരിശീലനം ആരംഭിക്കും. നാളെ ഉച്ചയക്ക് ഒന്നര മുതല്‍ വൈകിട്ട് നാലര വരെ വെസ്റ്റ് ഇന്‍ഡീസ് ടീമും വൈകിട്ട് അഞ്ചര മുതല്‍ രാത്രി എട്ടര വരെ ഇന്ത്യന്‍ ടീമും പരിശീലനം നടത്തും. 

മത്സരത്തിനുള്ള ഒരുക്കങ്ങള്‍ ഗ്രീന്‍ഫീല്‍ സ്റ്റേഡിയത്തില്‍ തുടരുകയാണ്.  കനത്ത സുരക്ഷ വലയത്തിലായിരിക്കും ടീമുകളുടെ തിരുവനന്തപുരത്തെ താമസവും പരിശലനവുമെല്ലാം.  അഞ്ച് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിലെ ആദ്യ കളിയാണ് കാര്യവട്ടത്ത് നടക്കുന്നത്. 27ന് ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് കളി ആരംഭിക്കും. 

ENGLISH SUMMARY:

India vs West Indies cricket match excitement is building as the teams arrive in Thiruvananthapuram for the upcoming ODI at Greenfield Stadium. All tickets for the highly anticipated match on December 27th sold out within 24 hours, showcasing immense public enthusiasm.