India's Abhishek Sharma celebrates after scoring a century (100 runs) during the third T20 international cricket match between India and Afghanistan at the Arun Jaitley Stadium in New Delhi on September 17, 2026. (Photo by Arun SANKAR / AFP) / -- IMAGE RESTRICTED TO EDITORIAL USE - STRICTLY NO COMMERCIAL USE --

India's Abhishek Sharma celebrates after scoring a century (100 runs) during the third T20 international cricket match between India and Afghanistan at the Arun Jaitley Stadium in New Delhi on September 17, 2026. (Photo by Arun SANKAR / AFP) / -- IMAGE RESTRICTED TO EDITORIAL USE - STRICTLY NO COMMERCIAL USE --

  • 'പന്ത് നോക്കി അടിച്ചു കളിക്കുകയാണ് ആദ്യ ദിനം മുതല്‍ എന്‍റെ രീതി. പന്ത് നോക്കുക, അടിച്ചു പറത്തു. എല്ലായ്പ്പോഴും അത് ശരിയാകണമെന്നില്ല'

അഫ്ഗാനെതിരായ മൂന്നാം ട്വന്‍റി 20യില്‍ അതിവേഗ സെഞ്ചറി നേടിയ അഭിഷേക്, നേട്ടം ആഘോഷിച്ചത് ഏര്‍ലിങ് ഹാളണ്ടിന്‍റെ മെഡിറ്റേഷന്‍ സ്റ്റൈലില്‍. 30–ാം പന്തില്‍ 100 തികഞ്ഞതോടെ കാണികളെ അഭിവാദ്യം ചെയ്ത ശേഷം അഭിഷേക് നിലത്തിരുന്ന് കണ്ണുകളടച്ച് വിരലുകളാല്‍ ധ്യാനമുദ്രകാട്ടിയാണ് ആഘോഷം പൂര്‍ത്തിയാക്കിയത്. ട്വന്‍റി 20യിലെ അഭിഷേകിന്‍റെ മൂന്നാം സെഞ്ചറിയാണിത്. അതിവേഗ സെഞ്ചറിയിലൂടെ രോഹിത് ശര്‍മയുടെ റെക്കോര്‍ഡും താരം തകര്‍ത്തു. യുകെയ്ക്കെതിരെയും സിംബാബ്​വെയ്ക്കെതിരെയും താളം കണ്ടെത്താന്‍ കഴിയാതിരുന്നതിന് വിമര്‍ശിച്ചവരുടെ വായടപ്പിക്കുന്നത് കൂടിയായിരുന്നു അഭിഷേകിന്‍റെ വെടിക്കെട്ട് പ്രകടനം. ഒന്നോ രണ്ടോ പരമ്പരയില്‍ മോശമായി എന്ന് കരുതി ടീമിനെ ആരും എഴുതിത്തള്ളാന്‍ വരേണ്ടെന്ന് പോസ്റ്റ് മാച്ച് വാര്‍ത്താസമ്മേളനത്തില്‍ താരം തുറന്നടിക്കുകയും ചെയ്തു. Also Read: 'ഫസ്റ്റ് ചോയിസ് സഞ്ജു തന്നെ'; വൈഭവ് ക്ഷമയോടെ കാത്തിരിക്കട്ടെ; ഗംഭീര്‍

'ആദ്യ അഭിമുഖം മുതല്‍ ഞാന്‍ പറയുന്ന ഒരു കാര്യമുണ്ട്, കഴിഞ്ഞ രണ്ട് വര്‍ഷമായി ടീമിന്‍റെ പ്രകടനം മികച്ചതാണ്. ഒന്നോ രണ്ടോ മോശം പരമ്പരകള്‍ കൊണ്ടല്ല ടീമിനെ വിലയിരുത്തേണ്ടത്. എതിരാളി ആരായാലും ലോകകപ്പ് വരെ ആധിപത്യം നിലനിര്‍ത്തുകയാണ് ഞങ്ങളുടെ ലക്ഷ്യം. ബാറ്ററെന്ന നിലയില്‍ ഉയര്‍ച്ചയും താഴ്ചയുമുണ്ടാകുമെന്നാണ് എനിക്ക് തോന്നുന്നത്. ടീമെന്ന നിലയില്‍ എങ്ങനെ ഒന്നിച്ച് നില്‍ക്കുന്നവെന്നതിലും പരസ്പരം പിന്തുണയ്ക്കുന്നതുമാണ് പ്രധാനം. അതുകൊണ്ട് മാത്രമാണ് ഈ പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞത്'- അഭിഷേക് പറ‍ഞ്ഞു. Read More : 30 പന്തിൽ സെഞ്ചറി; രോഹിതിന്റെ റെക്കോർഡ് തകർത്ത് അഭിഷേക്

ആക്രമിച്ച് കളിക്കുന്ന ശൈലി തുടരാന്‍ തന്നെയാണ് തന്‍റെ തീരുമാനമെന്നും എതിരാളികളെ കുറിച്ച് പഠിച്ച ശേഷം അതിനനുസരിച്ച് തന്‍റെ സമീപനം ക്രമീകരിക്കാറുണ്ടെന്നും താരം വെളിപ്പെടുത്തി. 'ആര്‍ക്കെതിരെയാണ് ഞാന്‍ കളിക്കുന്നത് എന്നത് പ്രധാനമാണ്. പവര്‍പ്ലേ എങ്ങനെയാണ് പ്രയോജനപ്പെടുത്തുന്നത്? ആരാകും പവര്‍പ്ലേയില്‍ പന്തെറിയാന്‍ എത്തുക, 7,8, ഓവറുകളില്‍ ആരാകും പന്തെറിയുക ഇതെല്ലാം ഞാന്‍ പ്രത്യേകമായി ശ്രദ്ധിക്കാറുണ്ട്. ക്യാപ്റ്റനും കോച്ചും നിങ്ങള്‍ക്ക് നല്‍കുന്ന പിന്തുണയാണ് മറ്റൊരു കാര്യം. അവരില്‍ നിന്ന് നിങ്ങള്‍ക്ക് അനുകൂല പ്രതികരണം ലഭിച്ചാല്‍ പിന്നീടെല്ലാം എളുപ്പമാണ്. ഈ നേട്ടം അവരുടേത് കൂടിയാണ്. എന്നെ തന്നെ തുറന്ന് കാട്ടാനാണ് ഞാന്‍ ശ്രമിച്ചത്. പന്ത് നോക്കി അടിച്ചു കളിക്കുകയാണ് ആദ്യ ദിനം മുതല്‍ എന്‍റെ രീതി. പന്ത് നോക്കുക, അടിച്ചു പറത്തു. എല്ലായ്പ്പോഴും അത് ശരിയാകണമെന്നില്ല. പക്ഷേ തുടക്കം മുതല്‍ ആധിപത്യം പുലര്‍ത്തുകയെന്ന നയമാണ് ടീമും സ്വീകരിക്കുന്നത്'- അഭിഷേക് വ്യക്തമാക്കി. 

ENGLISH SUMMARY:

Indian opener Abhishek Sharma delivered a stunning performance in the third T20I against Afghanistan, scoring a record-breaking century in just 30 balls. He celebrated the milestone by sitting cross-legged in a meditation pose, a style popularized by football star Erling Haaland. This knock surpassed Rohit Sharma’s previous record of a 35-ball T20I century for India. Following his match-winning innings of 108 off 34 balls, Abhishek addressed critics at the post-match press conference, asserting that teams should not be judged by one or two poor series. He emphasized that the team maintains a collective vision to dominate up to the T20 World Cup under the full backing of the coach and captain.