ജനുവരി 31ന് നടന്ന റണ്ണൊഴുകിയ ഇന്ത്യ – ന്യൂസിലാന്‍ഡ് മത്സരത്തിന്‍റെ ഒര്‍മകളിലേക്ക് മറ്റൊരു രാജ്യാന്തര പോരാട്ടം കൂടി എത്തുകയാണ്
തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വീണ്ടും രാജ്യാന്തര ക്രിക്കറ്റ് ആവേശം. ഇന്ത്യ – വെസ്റ്റ് ഇൻഡീസ് ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിന് കാര്യവട്ടം വേദിയാകും. ഈ മാസം 27നാണ് മത്സരം. ടിക്കറ്റ് വില്‍പന ഇന്ന് ആരംഭിക്കും.
ഒന്‍പത് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് രാജ്യാന്തര ക്രിക്കറ്റ് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലേക്ക് മടങ്ങിയെത്തുന്നത്. കഴിഞ്ഞ ജനുവരി 31ന് നടന്ന ഇന്ത്യ – ന്യൂസിലാന്‍ഡ് മത്സരമായിരുന്നു അവസാനം നടന്നത്. റണ്ണൊഴുകിയ ആ മത്സരത്തിന്‍റെ ആവേശ ഒര്‍മകളിലേക്കാണ് മറ്റൊരു രാജ്യാന്തര പോരാട്ടം കൂടി എത്തുന്നത്. മത്സരത്തിനായി ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം പൂര്‍ണ സജ്ജമാണെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍.
തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലില്‍ വൈകിട്ട് ആറിന് നടക്കുന്ന ചടങ്ങില്‍ കളിയുടെ ടിക്കറ്റ് വില്‍പ്പനയ്ക്കു തുടക്കമാകും. TicketGenie.In എന്ന പ്ലാറ്റ്‌ഫോം വഴി ടിക്കറ്റുകള്‍ ഓണ്‍ലൈനായി വാങ്ങാം. വിദ്യാര്‍ഥികള്‍ക്ക് വിലയില്‍ പ്രത്യേക ഇളവ് ഉണ്ടാകും.
ENGLISH SUMMARY:
India will face West Indies in an ODI match at Thiruvananthapuram's Greenfield Stadium, marking a return of international cricket after a nine-month hiatus. Tickets for this exciting clash, scheduled for the 27th, will go on sale today with special discounts for students.