Image Credit: facebook/indiancricketteam

  • ഒക്ടോബര്‍ മൂന്നിനാണ് ഫൈനല്‍. അന്നേ ദിവസമാകും ന്യൂ ചണ്ഡീഗഡില്‍ ഇന്ത്യ– വിന്‍ഡീസ് മൂന്നാം ഏകദിനം. രണ്ട് രാജ്യങ്ങളിലായി ഇന്ത്യയുടെ രണ്ട് ടീമുകളാകും അന്ന് കളിക്കുക

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ വൈസ് ക്യാപ്റ്റനായ ശ്രേയസ് അയ്യര്‍ കളിക്കില്ല. ഈ മാസം അവസാന ആഴ്ചയിലാണ് പരമ്പരയ്ക്ക് തുടക്കമാകുക. ഏഷ്യന്‍ ഗെയിംസ് തിരക്കുകളിലായതിനാകും ശ്രേയസിന് പരമ്പര നഷ്ടമാകുക.  കഴിഞ്ഞ ഒക്ടോബറിലാണ് ഏകദിന ടീമിന്‍റെ വൈസ് ക്യാപ്റ്റനായി ശ്രേയസിനെ തിരഞ്ഞെടുത്തത്. 

ഏഷ്യന്‍ ഗെയിംസിലെ ക്രിക്കറ്റില്‍ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് നേരിട്ട് ഇന്ത്യയ്ക്ക് പ്രവേശനം ലഭിച്ചിട്ടുമുണ്ട്. ഈ മാസം 28നാണ് ക്വാര്‍ട്ടര്‍  ഫൈനല്‍. സെമി മല്‍സരങ്ങള്‍ ഒക്ടോബര്‍ ഒന്നോടെ ആരംഭിക്കും. ഒക്ടോബര്‍ മൂന്നിനാണ് ഫൈനല്‍.  അന്നേ ദിവസമാകും ന്യൂ ചണ്ഡീഗഡില്‍ ഇന്ത്യ– വിന്‍ഡീസ് മൂന്നാം ഏകദിനം. രണ്ട് രാജ്യങ്ങളിലായി ഇന്ത്യയുടെ രണ്ട് ടീമുകളാകും അന്ന് കളിക്കുക. ഏഷ്യന്‍ ഗെയിംസില്‍ ട്വന്‍റി 20യും വിന്‍ഡീസിനെതിരെ ഏകദിനവും. 

ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ടീം സെപ്റ്റംബര്‍ 22ന് മുന്‍പായി ജപ്പാനിലെത്തേണ്ടതുണ്ട്. ഇതോടെയാണ് ട്വന്‍റി 20 ക്യാപ്റ്റനായ ശ്രേയസ് ജപ്പാനിലേക്ക് തിരിക്കുന്നത്. ഏഷ്യന്‍ ഗെയിംസിനായി പോകുന്ന എല്ലാ കായികതാരങ്ങള്‍ക്കും ആശംസകള്‍ നേരുന്നുവെന്ന് ബിസിസിഐ പ്രസിഡന്‍റ് മിഥുന്‍ മനാസ് അറിയിച്ചു. സ്വര്‍ണമെഡല്‍ നേടി വരാന്‍ കഴിയട്ടെ എന്നും അദ്ദേഹം പറഞ്ഞു. 'ഏറ്റവും മികച്ച പ്രകടനം കാഴ്ച വയ്ക്കാന്‍ കായികതാരങ്ങള്‍ക്ക് കഴിയട്ടെ. രാജ്യത്തിന്‍റെ മുഴുവന്‍ പ്രാര്‍ഥനകളും അവര്‍ക്കൊപ്പമുണ്ട്. രാജ്യത്തിന്‍റെ അഭിമാനം വാനോളം ഉയര്‍ത്തുക'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ടീം ക്രിക്കറ്റ് ടീം ഇങ്ങനെ: ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍, ശിവം ദുബെ, തിലക് വര്‍മ, നിതീഷ് കുമാര്‍ റെഡ്ഡി, അക്സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, വരുണ്‍ ചക്രവര്‍ത്തി, രവി ബിഷ്ണോയ്, ജസ്പ്രീത് ബുംറ, ഹര്‍ഷിദ് റാണ, അര്‍ഷ്ദീപ് സിങ്, വൈഭവ് സൂര്യവംശി.

ENGLISH SUMMARY:

Indian ODI vice-captain Shreyas Iyer will miss the upcoming home ODI series against the West Indies due to his leadership duties with the national team at the Asian Games. The overlap in schedules sees Iyer captaining India's T20 squad in Japan, where the team has directly qualified for the quarterfinals starting September 28, with the final taking place on October 3. On the exact same day as the Asian Games final, India will field a separate squad for the third ODI against West Indies in New Chandigarh. BCCI President Mithun Manhas issued an official statement wishing the Asian Games contingent success and encouraging them to return with a gold medal for the country.