Image Credit:x/1spacerecorder

Image Credit:x/1spacerecorder

  • ടൂര്‍ണമെന്‍റില്‍ ഇന്ത്യ നേരത്തേ ഏഴു വിക്കറ്റിന് പാക്കിസ്ഥാനെ പരാജയപ്പെടുത്തിയിരുന്നു. 55 ന് പാക്കിസ്ഥാനെ ഓള്‍ ഔട്ടാക്കിയ ഇന്ത്യ 8.3 ഓവറില്‍ ലക്ഷ്യം കണ്ടു

ഏഷ്യാ കപ്പ് വേണമെന്ന അതിമോഹമൊന്നും പാക്കിസ്ഥാനിലെ ക്രിക്കറ്റ് ആരാധകര്‍ക്കില്ലെന്നും ഇന്ത്യയെ ഒരു വട്ടമെങ്കിലും തോല്‍പ്പിച്ച് കണ്ടാല്‍ മതിയെന്നും പാക് ആരാധകന്‍. ദുബായില്‍ പുരോഗമിക്കുന്ന വനിതാ ട്വന്‍റി 20 ഏഷ്യാ കപ്പില്‍ ഹോങ്കോങിനെതിരെയുള്ള പാക് ടീമിന്‍റെ മല്‍സര ശേഷമായിരുന്നു പാക് ആരാധകന്‍റെ അഭ്യര്‍ഥന. മല്‍സരത്തില്‍ പാക്കിസ്ഥാന്‍ ജയിച്ചിരുന്നു. Also Read: ഗ്രൗണ്ടില്‍ വെറും 'ഷോ', കലിപ്പ്; അടുത്ത പാക് വനിതാ താരത്തിനും പിഴ, ഡീമെറിറ്റ് പോയിന്‍റ്

ആരാധകരുടെ പിന്തുണയ്ക്ക് നന്ദി പറഞ്ഞ് വഹാബ് ഗാലറിക്കരികെയെത്തി. പരസ്യ ബോര്‍ഡുകള്‍ക്കരികെ എത്തിയതോടെയാണ് ആരാധകന്‍ വഹാബിന്‍റെ പേര് വിളിച്ചെത്തിയത്. 'വഹാബ് ഭായ്, ഞങ്ങള്‍ക്ക് ഏഷ്യാകപ്പ് ഒന്നും വേണ്ട ഇന്ത്യയെ ഒന്നു തോല്‍പ്പിച്ചാല്‍ മാത്രം മതി' – ആരാധകന്‍ വിളിച്ചു പറഞ്ഞു. വിഡിയോ സമൂഹമാധ്യമങ്ങളില്‍ വന്‍ വൈറലാണ്. Read More: വിന്‍ഡീസിനെതിരെ ശ്രേയസ് അയ്യര്‍ കളിക്കില്ല! കാരണമിതാ

ഏഷ്യാക്കപ്പിന്‍റെ ഫൈനലിലാണ് ഇനി ഇന്ത്യ പാക്ക് പോരാട്ടത്തിന് സാധ്യത. സെമിയില്‍ പാക്കിസ്ഥാന്‍ ശ്രീലങ്കയെ നേരിടും. ബംഗ്ലദേശോ യുഎഇയോ ആകും ഇന്ത്യയുടെ എതിരാളികള്‍. ടൂര്‍ണമെന്‍റില്‍ നേരത്തെ ഇന്ത്യ ഏഴു വിക്കറ്റിന് പാക്കിസ്ഥാനെ പരാജയപ്പെടുത്തിയിരുന്നു. 55 ന് പാക്കിസ്ഥാനെ ഓള്‍ ഔട്ടാക്കിയ ഇന്ത്യ 8.3 ഓവറില്‍ ലക്ഷ്യം കാണുകയും ചെയ്തു.

ഗ്രൂപ്പ് ഘട്ടത്തിലെ മല്‍സരത്തില്‍ പ്രകോപനപരമായി പെരുമാറി പാക് ക്യാപ്റ്റന്‍ ഫാത്തിമ സന ഐസിസി നടപടിയും നേരിട്ടു. ഇന്ത്യന്‍ താരം ഷെഫാലി വര്‍മയോട് പ്രകോപനപരമായ ആംഗ്യം കാണിച്ചതിനാണ് പാക് ക്യാപ്റ്റന് പിഴയും ഡീമെറിറ്റ് പോയിന്‍റും കിട്ടിയത്. മാച്ചിന്‍റെ 10 ശതമാനമാണ് പിഴയായി ഈടാക്കിയത്. 12 റണ്‍സെടുക്കവേ പുറത്തായ ഷെഫാലിയോട് 'കയറിപ്പോകൂ' എന്നായിരുന്നു ഫാത്തിമ സനയുടെ ആംഗ്യം.

55 റണ്‍സിന് ഓള്‍ ഔട്ടായതിന്റെ ഒരു ജാള്യതയുമില്ലാതെ ആറ്റിറ്റ്യൂഡിടുന്നോയെന്ന് താരത്തെ സമൂഹമാധ്യമങ്ങള്‍ പരിഹസിക്കുകയും ചെയ്തിരുന്നു. വലിയ വിമര്‍ശനമാണ് പാക് ക്യാപ്റ്റന്‍റെ അമിതാഘോഷത്തിനെതിരെ മുന്‍ താരങ്ങളും ഉയര്‍ത്തിയത്. പിന്നാലെയായിരുന്നു ഐസിസിയുടെ പെരുമാറ്റച്ചട്ടത്തിലെ 2.5 ആര്‍ട്ടിക്കിള്‍ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി നടപടിയും വന്നത്. 'രാജ്യാന്തര മല്‍സരങ്ങളില്‍ എതിര്‍ താരങ്ങള്‍ പുറത്താകുമ്പോള്‍ പ്രകോപനപരമായി പെരുമാറുകയോ അത്തരം ആംഗ്യങ്ങള്‍ കാണിക്കുകയോ ഭാഷ ഉപയോഗിക്കുകയോ' ചെയ്യുന്നതിന് വിലക്കുണ്ട്. 

ENGLISH SUMMARY:

A passionate Pakistani cricket fan gained viral attention after approaching team coach Wahab Riaz during the Women's T20 Asia Cup in Dubai to plead, "We don't need the Asia Cup trophy, just defeat India once!" The exchange occurred near the gallery boundary following Pakistan's victory over Hong Kong. While India had previously crushed Pakistan by seven wickets after bowling them out for a mere 55 runs, both nations could meet again in the tournament final if Pakistan defeats Sri Lanka in their upcoming semifinal. Meanwhile, Pakistan captain Fatima Sana recently faced disciplinary action from the ICC, including a 10% match fee fine and a demerit point, for her aggressive send-off to Indian batter Shafali Verma during their group-stage clash.