ദുലീപ് ട്രോഫി ഫൈനലില്‍ തുടക്കം ചെപ്പോക്കിന്‍റെ മനം കവര്‍ന്നത് വൈഭവ് സൂര്യവംശിയാണെങ്കില്‍ കളി ചൂടുപിടിച്ചതോടെ ഇഷാന്‍ കിഷന്‍ സൂപ്പര്‍താരമായി. 37 പന്തില്‍ നിന്ന് 44 റണ്‍സാണ് വൈസ് ക്യാപ്റ്റന്‍ വൈഭവ് നേടി മടങ്ങിയതെങ്കില്‍ തകര്‍പ്പന്‍ ഇരട്ട സെഞ്ചറിയായിരുന്നു ഈസ്റ്റ് സോണിനായി ക്യാപ്റ്റന്‍ ഇഷാന്‍റെ സമ്മാനം. ഇഷാന്‍ കിഷനില്‍ നിന്ന് വൈഭവിന് ഏറെ പഠിക്കാനുണ്ടെന്ന് മുന്‍ താരവും കമന്‍റേററുമായ വിവേക് റസ്ദാന്‍ പറയുന്നു. Also Read: അർഷ്ദീപിന്‍റെ ‘സഹായം’; എതിര്‍ ടീമിന് ജയം
കമന്‍ററിക്കിടെയായിരുന്നു റസ്ദാന്‍ വൈഭവിന് തന്‍റെവക ഉപദേശം നല്‍കിയത്. ക്രീസില്‍ നിലയുറപ്പിച്ചാല്‍ എങ്ങനെ ലോങ് ഇന്നിങ്സ് കളിക്കണമെന്ന് ഇഷാനില്‍ നിന്ന് വൈഭവ് പഠിക്കേണ്ടതുണ്ടെന്നായിരുന്നു റസ്ദാന്‍റെ വാക്കുകള്‍. ബാറ്റിങ് മാത്രമല്ല, ദീര്‍ഘ നേരം ക്രീസില്‍ നില്‍ക്കാനുള്ള കരുത്തും ഇതിനൊപ്പം പ്രധാനമാണെന്നും റസ്ദാന്‍ കൂട്ടിച്ചേര്‍ത്തു. Read More:സിറാജിനെ അടിച്ചു പറത്തി വൈഭവ് സൂര്യവംശി
ട്രിപ്പിള്‍ സെഞ്ചറിക്ക് വെറും 30 റണ്‍സ് ബാക്കിയുള്ളപ്പോഴാണ് കിഷാന്‍ പുറത്തായത്. 30 ഫോറും ഏഴു സിക്സുമടക്കം 334 പന്തില്‍ നിന്ന് 270 റണ്‍സാണ് കിഷന്‍ അടിച്ചു കൂട്ടിയത്. ദുലീപ് ട്രോഫിയിലെ എട്ടാമത്തെ വലിയ വ്യക്തിഗത സ്കോറാണിത്. ദുലീപ് ട്രോഫി ഫൈനലിലെ പ്രകടനത്തോടെ ടെസ്റ്റ് ടീമില്‍ തന്‍റെ സ്ഥാനമുറപ്പിക്കാനുള്ള ശ്രമം കൂടിയാണ് ഇഷാന്‍ നടത്തുന്നത്. 2023 ലെ വിന്‍ഡീസ് പര്യടനത്തില്‍ അരങ്ങേറ്റം കുറിച്ച ഇഷാന് പിന്നീട് അവസരം ലഭിച്ചില്ല. പന്തിനെയും ധ്രുവ് ജുറേലിനെയും മറികടന്ന് ടെസ്റ്റ് ടീമില്‍ സ്ഥാനമുറപ്പിക്കാന്‍ ഇഷാന് കഴിയുമോ എന്നതാണ് ആരാധകരും ഉറ്റു നോക്കുന്നത്.
ഇഷാന്‍റെ അമ്പരപ്പിക്കുന്ന പ്രകടനം 708 റണ്‍സെന്ന കൂറ്റന്‍ സ്കോറിലാണ് ഈസ്റ്റ് സോണിനെ എത്തിച്ചത്. 132 പന്തില്‍ നിന്ന് 101 റണ്‍സെടുത്ത കുമാര്‍ കുശാഗ്രയും ഈസ്റ്റ് സോണിനായി തിളങ്ങി. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ താരത്തിന്‍റെ ആറാം സെഞ്ചറിയായിരുന്നു ഇത്.