Image Credit: X/Bcciwomen

  • വനിതാ ഏഷ്യ കപ്പിൽ പാക്കിസ്ഥാൻ ഉയർത്തിയ 56 റൺസ് വിജയലക്ഷ്യം 8.1 ഓവറിൽ 3 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ മറികടന്നു.

വനിതാ ഏഷ്യ കപ്പ് ട്വന്റി 20യില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് ഏഴു വിക്കറ്റ് ജയം. 56 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 8.1 ഓവറില്‍ വിജയത്തിലെത്തി. ടോസ് നേടി ആദ്യം ബാറ്റു ചെയ്ത പാക്കിസ്ഥാനെ 55 റണ്‍സിനാണ് ഇന്ത്യ പുറത്താക്കിയത്. ഷഫാലി വെര്‍മ (12), സ്മൃതി മന്ദാന (9), പ്രതിക റവാല്‍ (4) എന്നിവരുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. 

ആദ്യ പന്തിൽ തന്നെ സിക്സറടിച്ചാണ് ഷഫാലി തുടങ്ങിയത്. പവർപ്ലേയില്‍ തന്നെ ഇന്ത്യ ജയിക്കുമെന്ന് തോന്നിപ്പിച്ചെങ്കിലും എളുപ്പത്തിൽ കീഴടങ്ങാൻ പാക്ക് നായിക ഫാത്തിമ സന തയ്യാറായില്ല. ണ്ടാമത്തെ ഓവറിൽ  ഷഫാലിയെയും പ്രതികയെയും ഫാത്തിമ പുറത്താക്കി. അടുത്ത ഓവറിൽ സ്മൃതിയുടെ വിക്കറ്റും വീഴ്ത്തി ഫാത്തിമ ഇന്ത്യെ വിറപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പിന്നീട് വിക്കറ്റ് വീഴാതെ നോക്കാന്‍ ഇന്ത്യയ്ക്കായി. ശ്രദ്ധയോടെ ബാറ്റു വീശിച ഹർമൻപ്രീത് കൗറും ദീപ്തി ശര്‍മയും 8.4 ഓവറിൽ ടീമിനെ വിജയത്തിലെത്തിച്ചു. ഹര്‍മന്‍പ്രീത്  18 റണ്‍സും ദീപ്ത് 12 റണ്‍ലും നേടി. 

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ടോസ് നേടിയ ഫാത്തിമ സനയുടെ തീരുമാനം തുടക്കത്തിലെ പാളി. പതറി തുടങ്ങിയ പാക്കിസ്ഥാന് മുനീബ അലിയെ നേരത്തെ നഷ്ടമായി. ഷഫാലി താരത്തെ ക്ലീൻ ബൗൾഡാക്കുകയായിരുന്നു. ഈ വിക്കറ്റിനു ശേഷം പവർപ്ലേയിലെ അവസാന ഓവറിൽ ശ്രീ ചരണി രണ്ട് വിക്കറ്റുകൾ വീഴ്ത്തിയതോടെ തകർച്ച പൂർണ്ണമായി. വിക്കറ്റു നഷ്ടമാകാതെ 27 റണ്‍സെടുത്ത പാക്കിസ്ഥാന്‍ 35/6 എന്ന അവസ്ഥയിലേക്ക് തകർന്നടിഞ്ഞു. 

ഇന്ത്യൻ സ്പിന്നർമാർ വിക്കറ്റുകൾ ഓരോന്നായി പിഴുതെറിഞ്ഞതോടെ പാക്കിസ്താൻ കേവലം 55 റൺസിന് ഓൾഔട്ടായി. മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തിയ ചരണിയും പ്രേമ റാവത്തുമാണ് ബോളിംഗിൽ തിളങ്ങിയത്. മല്‍സരത്തില്‍ ഒരു സിക്സര്‍ പോലും പാക്കിസ്ഥാനു നേടാനായില്ല. ആറു ഫോറാണ് പാക്ക് താരങ്ങള്‍ നേടിയത്. ഓപ്പണര്‍മാരായ മുബീന അലി (13), ഷവാല്‍ സുള്‍ഫിക്കര്‍ (14) എന്നിവര്‍ മാത്രമാണ് രണ്ടക്കം കടന്നത്. മൂന്നു പേര്‍ പൂജ്യത്തിനു പുറത്തായി. ഇന്ത്യയ്ക്കായി പ്രേമ റാവത്തും ശ്രീ ചരണിയും മൂന്നുവിക്കറ്റ് വീതം വീഴ്ത്തി. ട്വന്റി 20യില്‍ പാക്കിസ്ഥാന്‍റെ ഏറ്റവും ചെറിയ സ്കോറാണിത്.  

ENGLISH SUMMARY:

The Indian women's cricket team delivered a dominant bowling performance to bowl out Pakistan for a meager 55 runs in the Women's T20 Asia Cup. Opting to bat first after winning the toss, Pakistan's decision backfired as the Indian spin attack dismantled their batting lineup. Prema Rawat and Sree Charani led the destruction, taking three wickets each to break the back of Pakistan's innings. This total marks Pakistan's lowest-ever score in T20 international cricket, with only two batters managing to reach double digits.