TAGS

ലോകമെമ്പാടുമുള്ള മലയാളികൾക്കായി ടി-20 ഫോർമാറ്റിൽ സംഘടിപ്പിക്കുന്ന വേൾഡ് മലയാളി ക്രിക്കറ്റ് ലീഗിന്റെ പ്രഖ്യാപനം നടന്നു. കൊച്ചിയിലെ ലെ  മെറിഡിയൻ ഹോട്ടലിൽ നടന്ന ചടങ്ങിൽ ലീഗിന്റെ ലോഗോയും പ്രകാശനം ചെയ്തു.

മിസ് യൂണിവേഴ്സ് ഇന്ത്യ 2025 വാംഷി ഉദയ് മുഖ്യാതിഥിയായ ചടങ്ങിൽ റീമാക്സ് സാം സി.ഇ.ഒ ഫൈസൽ കോൺട്രാക്ടർ, വാംഷി ഉദയ്, ഡബ്ല്യു. എം. സി. എൽ ഡയറക്ടർ അരുൺ എസ്. ചന്ദ്രൻ, ഗോൾഡൻ വിൻഡ് ഗ്രൂപ്പ് സി.ഇ.ഒയും വേൾഡ് ബോക്സിങ് കൗൺസിൽ ചാമ്പ്യനുമായ കെ. എസ്. വിനോദ്, ഡബ്ല്യു. എം. സി. എൽ ഡയറക്ടർ കെ. ജി. ബിജു എന്നിവർ ചേർന്നാണ് ലോഗോ പ്രകാശനം ചെയ്തത്.

ഐപിഎൽ മാതൃകയിൽ രൂപകൽപ്പന ചെയ്യുന്ന ഡബ്ല്യു. എം. സി. എൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മലയാളികൾക്ക് ടീമുകൾ സ്വന്തമാക്കാൻ അവസരമുണ്ടാകുമെന്ന് സംഘാടകർ അറിയിച്ചു. ആഗോളതലത്തിലുള്ള മലയാളി ക്രിക്കറ്റ് താരങ്ങളെയും സംരംഭകരെയും ഒരേ വേദിയിൽ എത്തിക്കുകയാണ് ലീഗിന്റെ ലക്ഷ്യം.

ഗോൾഡൻ വിൻഡ് ഗ്രൂപ്പ്, ബ്ലൂ ടൈഗർ, റീമാക്സ് സാം എന്നിവരുടെ സഹകരണത്തോടെയാണ് ഡബ്ല്യു. എം. സി. എൽ സംഘടിപ്പിക്കുന്നത്. മലയാളി സമൂഹത്തെ കായികരംഗത്തിലൂടെ ആഗോളതലത്തിൽ ബന്ധിപ്പിക്കുന്നതിനൊപ്പം ടീമുടമസ്ഥതയിലൂടെ പുതിയ അവസരങ്ങൾ ഒരുക്കുകയാണ് ലീഗിലൂടെ ലക്ഷ്യമിടുന്നതെന്ന് സംഘാടകർ പറഞ്ഞു.

ചടങ്ങിൽ റീമാക്സ് സാം, ഗോൾഡൻ വിൻഡ് ഗ്രൂപ്പ് എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര റിയൽ എസ്റ്റേറ്റ് എക്സ്പോയുടെ പ്രഖ്യാപനവും നടന്നു. ദുബായ്, ജോർജിയ, ഓസ്ട്രേലിയ, ശ്രീലങ്ക, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലെ പ്രീമിയം പ്രോപ്പർട്ടികൾ, വില്ലകൾ, ഭൂമി എന്നിവ എക്സ്പോയിൽ പ്രദർശിപ്പിച്ചു.

 

ആഗോള നിക്ഷേപകർക്ക് വിവിധ രാജ്യങ്ങളിലെ റിയൽ എസ്റ്റേറ്റ് സാധ്യതകൾ പരിചയപ്പെടുന്നതിനും നിക്ഷേപ അവസരങ്ങൾ വിലയിരുത്തുന്നതിനുമുള്ള വേദിയായാണ് എക്സ്പോ സംഘടിപ്പിക്കുന്നത്. എക്സ്പോയുടെ ഭാഗമായി വിവിധ പ്രോപ്പർട്ടി ലോഞ്ചുകളും മലബാർ ഫാഷൻ വീക്ക് ലോഞ്ചും നടക്കുമെന്ന് സംഘാടകർ അറിയിച്ചു.

ENGLISH SUMMARY:

The official launch and logo unveiling of the World Malayali Cricket League (WMCL), a T20 format tournament organized for global Keralites, was held at Le Méridien in Kochi. Modelled after the Indian Premier League (IPL), the league aims to unite Malayali cricket players and entrepreneurs on a single platform while offering team ownership opportunities across the globe. The logo was jointly released by Miss Universe India 2025 Vamshi Uday along with key organizational directors and corporate partners. Additionally, an international real estate expo featuring premium properties from countries including Dubai, Australia, and Georgia was announced at the same event.