• വീഡിയോയിൽ ഋഷഭ് പന്ത് മദ്യപിച്ച് അവശനായി സോഫയിൽ കിടക്കുന്നതും മേശപ്പുറത്ത് വിവിധ പാനീയങ്ങൾ നിരത്തിവെച്ചതും വ്യക്തമാണ്.

ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ എം.എസ്. ധോണിയും ഋഷഭ് പന്തും സുഹൃത്തുക്കൾക്കൊപ്പം പാർട്ടിയിൽ ആഘോഷിക്കുന്നതിന്റെ വിഡിയോ വൈറല്‍. ഒരു ഹോട്ടൽ മുറിയില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍. വിഡിയോയിൽ മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിൽ സോഫയിൽ കിടക്കുന്ന രീതിയിലാണ് ഋഷഭ് പന്തുള്ളത്. എന്നാൽ വിഡിയോ എപ്പോൾ എവിടെ വച്ച് പകർത്തിയതാണെന്ന കാര്യത്തിൽ നിലവിൽ വ്യക്തതയില്ല.

ഗ്രൂപ്പ് ഫോട്ടോയെടുക്കുന്നതും ഒത്തുചേര്‍ന്നവര്‍ പരസ്പരം സംസാരിക്കുന്നതുമാണ് വിഡിയോയിലുള്ളത്. പന്ത് സോഫയില്‍ കിടന്നും ധോണി പിന്‍നിരയില്‍ നിന്നുമാണ് ഗ്രൂപ്പ് ഫോട്ടോയെടുത്തത്. ഇതിനിടയിൽ പന്ത് ധോണിയെ അടുത്തേക്ക് വിളിച്ച് സംസാരിക്കുന്നത് കാണാം. താൻ 'ഹുക്ക' വലിക്കാനായി താഴേക്ക് പോകുകയാണെന്ന് ധോണി പന്തിനോട് മറുപടി നൽകുന്നുമുണ്ട്. ബിയർ ടിന്നുകളും കോക്ടെയിലുകളും അടക്കം നിരവധി പാനീയങ്ങൾ മേശപ്പുറത്ത് നിരത്തിവെച്ചതും വിഡിയോയിൽ ദൃശ്യമാണ്.

ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്‍പ് റിഷഭ് പന്ത് റാഞ്ചിയിൽ ധോണിക്കൊപ്പം ഏറെ സമയം ചെലവഴിച്ചിരുന്നു. അക്കാദമിയിൽ പരിശീലനം കഴിഞ്ഞ് മടങ്ങുന്ന പന്തിനെ ധോണി കാറോടിച്ച് വീട്ടിലെത്തിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഇംഗ്ലണ്ട് പര്യടന സമയത്തും ഇരുവരും ഒന്നിച്ചുണ്ടായിരുന്നു.

ഈയിടെ അര്‍ധരാത്രി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കര്‍ സിങ് ധാമിക്ക് ട്വീറ്റ് ചെയ്ത് ഋഷഭ് പന്ത് ഞെട്ടിച്ചിരുന്നു. ഉത്തരാഖണ്ഡില്‍ ഭൂമി വാങ്ങാന്‍ ശ്രമിക്കുകയാണെങ്കിലും ഭൂമി ലഭിക്കില്ലെന്നാണ് പന്ത് കുറിപ്പിട്ടത്. അർധ രാത്രി 12.46 ന് ഋഷഭ് പന്തിന്റെ സന്ദേശം പ്രത്യക്ഷപ്പെട്ടതാണ് ഞെട്ടിച്ചത്. ഉത്തരാഖണ്ഡ് സ്വദേശിയായ ഋഷഭ് പന്ത് ആഭ്യന്തര ക്രിക്കറ്റില്‍ ഡല്‍ഹിക്കു വേണ്ടിയാണു കളിക്കുന്നത്. 

ENGLISH SUMMARY:

A viral video featuring Indian cricketers MS Dhoni and Rishabh Pant partying with friends has taken social media by storm. In the footage captured in a hotel room, Pant appears heavily intoxicated while lounging on a sofa alongside various alcoholic beverages on the table. During the gathering, Dhoni is heard telling Pant that he is stepping down to smoke a hookah as the group poses for photos. While the exact timeline and location of the video remain unverified, it has sparked widespread discussion among fans.