kcl-gail

കേരള ക്രിക്കറ്റ് ലീഗിൽ ഗെയിലാട്ടം. ഗ്രീൻഫീൽഡ് സ്റ്റേഡിയത്തെ ആവേശത്തിലാഴ്ത്തി ഗെയിലിന്‍റെ ബാറ്റിങ് പ്രകടനം. കൊച്ചി ബ്ലൂ ടൈഗേഴ്സ് - തൃശൂർ ടൈറ്റൻസ് മത്സരത്തിന് ശേഷമാണ് ആരാധകർക്കായി ഗെയിൽ ബാറ്റ് വീശിയത്. സഹ ഉടമയായ ഗെയ്ലിനെ സാക്ഷിനിർത്തി തൃശൂരിനെതിരെ കൊച്ചിക്ക് ഒരു റൺസിന്‍റെ ത്രില്ലിങ് ജയം. 

ക്രിക്കറ്റ് ലോകത്തെ ആകെ പലവണ ത്രസിപ്പിച്ച ഷോട്ടുകൾ... അതേ ഗെയിൽ ടച്ചിൽ അനായാസം ഗാലറിയിലേക്ക് പറഞ്ഞുകൊണ്ടേയിരുന്നു. ടെലിവിഷനിൽ മാത്രം കണ്ട ആ കാഴ്ചകൾ നേരിൽ കണ്ടതിന്‍റെ ആവേശത്തിൽ ആരാധകർ. മറുവശത്ത് ഗെയ്ലിന് വേണ്ടി ബോൾ ചെയ്യാൻ ഒരു സൂപ്പർ താരവും കൂടിയുണ്ടായിരുന്നു. കേരളത്തിന്‍റെ സ്വന്തം ശ്രീശാന്ത്. ശ്രീശാന്തിന് വേണ്ടി പന്തെറിയാൻ ഗെയിലും മറന്നില്ല. ലാലേട്ടന്‍റെ ‘പോ മോനെ ദിനേശാ’ ഡയലോഗും പറയിപ്പിച്ചേ ശ്രീശാന്ത് ഗെയ്ലിനെ വിട്ടുള്ളൂ. കേരള ക്രിക്കറ്റ് ലീഗിന്‍റെ ഭാഗമാകാൻ കഴിഞ്ഞതിലുള്ള സന്തോഷം ഗെയിൽ പങ്കുവച്ചു. കേരളം ഇഷ്ടപ്പെട്ട നടാണെന്നും ഗെയിൽ. കൊച്ചി ബ്ലൂ ടൈഗേഴ്സിന്‍റെ സഹ ഉടമ കൂടിയാണ് ഗെയിൽ. ഗെയിലിന്‍റെ സാന്നിധ്യത്തിൽ നിർണായക മത്സരത്തിൽ തൃശൂർ ടൈറ്റൻസിന് എതിരെ കൊച്ചിക്ക് നാടകീയ ജയം. ആദ്യം ബാറ്റ് ചെയ്ത കൊച്ചി 171 റൺസിന് പുറത്തായി.  മറുപടി ബാറ്റിങ്ങിൽ തൃശൂരിനെ 170 റൺസിന് കൊച്ചി പിടിച്ചു കെട്ടി.

Gayle's Explosive Batting Lights Up Kerala Cricket League:

Chris Gayle's batting performance captivated fans at the Greenfield Stadium during the Kerala Cricket League. The legendary cricketer's presence added to the excitement of the Kochi Blue Tigers vs. Thrissur Titans match, where Kochi secured a thrilling one-run victory