കേരള ക്രിക്കറ്റ് ലീഗിൽ കുതിപ്പ് തുടർന്ന് ആലപ്പി റിപ്പിൾസ്. കൊല്ലം സെയിലേഴ്സിനെ 83 റൺസിന് പരാജയപ്പെടുത്തി ആലപ്പി പോയിന്‍റ് പട്ടികയിൽ ഒന്നാം സ്ഥാനം അരക്കിട്ടുറപ്പിച്ചു. സീസണിലെ മൂന്നാം സെഞ്ച്വറി നേടി മുഹമ്മദ് അസ്ഹറുദ്ദീൻ മുന്നിൽ നിന്ന് നയിച്ചപ്പോൾ ആലപ്പി സെമി ഫൈനലിന് തൊട്ടരികിൽ നിൽക്കുകയാണ്.
കെസിഎല്‍ ചരിത്രത്തിലെ ഏറ്റവും വലിയ ടോട്ടൽ പടുത്തുയർത്തിയാണ് കൊല്ലം സെലേഴ്സിനെ ആലപ്പിൾസ് പൂട്ടിയത്. ആദ്യം ബാറ്റ് ചെയ്ത ആലപ്പി മുഹമ്മദ് അസ്ഹറുദ്ദീന്‍റെ മാസ്മരിക പ്രകടനത്തിന്‍റെ ബലത്തിൽ 253 എന്ന കൂറ്റൻ സ്കോർ പടുത്തുയർത്തി. 107 റൺസെടുത്ത് പുറത്താകാതെ നിന്ന അസ്ഹർ സീസണിലെ മൂന്നാം സെഞ്ച്വറിയാണ് നേടിയത്.
അസ്ഹറിന്‍റെ ഓപ്പണിങ് പങ്കാളി ആകാശും, ക്യാപ്റ്റൻ സച്ചിൻ ബേബിയും വെടിക്കെട്ട് ഷോട്ടുകളുമായി സ്കോർ വേഗത കൂട്ടി. മറുപടി ബാറ്റിംഗിൽ മിന്നും തുടക്കമാണ് കൊല്ലം സൈലേഴ്‌സിന് കിട്ടിയത്. അഭിഷേകും അജ്നാസും ചേർന്ന് തകർത്തടിച്ചപ്പോൾ സ്കോർ3 അതിവേഗം ഉയർന്നു. കളി ബലാബലത്തിലേക്ക് പോകുന്നുവെന്ന് തോന്നിച്ച സമയത്താണ് കൊല്ലത്തിലെ തുടർച്ചയായി വിക്കറ്റുകൾ നഷ്ടമായത്. ഒടുവിൽ 170 റൺസിന് കൊല്ലം ഓൾഔട്ട് ആയി. ജയത്തോടെ ആലപ്പി സെമിഫൈനലിൽ തൊട്ടരികയെത്തി. 7 മത്സരങ്ങളിൽ അഞ്ചു ജയവുമായി 10 പോയിന്‍റ് ആണ് ആലപ്പിക്കുള്ളത്. 7 പോയിന്‍റ് വീതം നേടി കൊല്ലവും തൃശൂരുമാണ് രണ്ടും മൂന്നും സ്ഥാനത്തുള്ളത്. ആർ പോയിന്‍റ് വീതം നേടി കാലിക്കറ്റ് ട്രിവാൻഡ്രം റോയൽസും തൊട്ട് പിന്നിലുണ്ട്.