കേരള ക്രിക്കറ്റ് ലീഗില്‍ കൊച്ചി ബ്ലൂ ടൈഗേഴ്സിനെതിരെ കൊല്ലം സെയിലേഴ്സിന് അഞ്ച് റണ്‍സ് വിജയം. 159 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയ കൊച്ചിക്ക് 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സ് എടക്കാനെ കഴിഞ്ഞൊള്ളൂ. ടോസ് ലഭിച്ച് ആദ്യം ബാറ്റുചെയ്ത കൊല്ലം സെയിലേഴ്സ് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തില്‍ 158 റൺസെടുത്തു. 46 പന്തില്‍ 77 റണ്‍സെടുത്ത ക്യാപ്റ്റന്‍ വത്സൽ ഗോവിന്ദാണ് കൊല്ലത്തിന്‍റെ ടോപ് സ്കോറര്‍.