ആദ്യമത്സരത്തില്‍ നിലവിലെ ചാംപ്യന്മാരായ കൊച്ചി ബ്ലൂ ടൈഗേഴ്സിനെ തോല്പിച്ച് തൃശൂർ ടൈറ്റൻസ്. കൗമാര താരങ്ങളായ കെ.ആർ. രോഹിതിന്റെയും മുഹമ്മദ് ഇനാന്റെയും ഉജ്ജ്വല ഇന്നിങ്സുകളാണ് തൃശൂരിന് വിജയം ഒരുക്കിയത്. ആദ്യം ബാറ്റ് ചെയ്ത കൊച്ചി 20 ഓവറിൽ ആറ് വിക്കറ്റിന് 172 റൺസെടുത്തു. മഴയെ തുടർന്ന് വിജയലക്ഷ്യം ഒൻപത് ഓവറിൽ 83 റൺസായി പുതുക്കി നിശ്ചയിച്ചു. നാല് പന്തുകൾ ബാക്കിനിൽക്കെ തൃശൂർ, ലക്ഷ്യം കണ്ടു.
ENGLISH SUMMARY:
Thrissur Titans defeated the reigning champions Kochi Blue Tigers in their opening match, with teenage stars K.R. Rohith and Mohammed Inan delivering exceptional performances. Despite a rain-interrupted game, Thrissur Titans successfully chased down the revised target with four balls to spare.