kcl

കേരള ക്രിക്കറ്റ് ലീഗിൽ നിലവിലെ ചാംപ്യന്‍മാരായ കൊച്ചി ബ്ലൂ ടൈഗേഴ്‌സിന് വിജയത്തുടക്കം. കൊല്ലം സെയ്‌ലേഴ്സിനെ  31 റൺസിന് തോൽപ്പിച്ചു. ടോസ് കിട്ടിയിട്ടും കൊച്ചി ബ്ലൂ ടൈഗേഴ്സിനെ ബാറ്റിങ്ങിനയാക്കാനുള്ള കൊല്ലം സെയിലേഴ്‌സിന്‍റെ തീരുമാനം പാളി. പതറി തുടങ്ങി അവസാനം കത്തിക്കയറുന്നതായിരുന്നു കൊച്ചിയുടെ ബാറ്റിങ്. പതിനഞ്ചാം ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 110 റൺസ് എന്ന നിലയിൽ നിൽക്കെ, ആറാം വിക്കറ്റിൽ കാർത്തിക് വി നായർ - സച്ചിൻ സുരേഷ് കൂട്ടുകെട്ടാണ് കളിയുടെ ഗതി മാറ്റിയത്. 31 പന്തിൽ നിന്ന് ഈ കൂട്ടുകെട്ട് അടിച്ച് കൂട്ടിയത് 79 റൺസ്.

സച്ചിൻ സുരേഷ്, 32 പന്തിൽ 5 സിക്സറുകളും 3 ഫോറുമടക്കം 58 റൺസ് നേടി. കാർത്തിക് 17 പന്തിൽ 4 സിക്സറും ഒരു ഫോറുമടക്കം 38 റൺസുമായി പുറത്താകാതെ നിന്നു. അങ്ങനെ 20 ഓവറിൽ 189 എന്ന മികച്ച സ്കോർ പടുത്തുയർത്തി. മറുപടി ബാറ്റിങ്ങിൽ കൊല്ലം സൈലേഴ്‌സിന് തുടക്കത്തിൽ വിക്കറ്റുകൾ നഷ്ടമായില്ലെങ്കിലും കൂറ്റൻ ലക്ഷ്യം മറികടക്കാനുള്ള സ്കോറിംഗ് വേഗത നിലനിർത്താൻ ആയില്ല. 20 ഓവറിൽ 158 റൺസിൽ ഒതുങ്ങി. അഭിഷേക് നായർ 55 റൺസും വത്സൽ ഗോവിന്ദ് 32 റൺസും നേടി. അവസാന ഓവറുകളിൽ കൂറ്റൻ ഷോട്ടുകളുമായി ഷറഫുദ്ദീൻ 28 റൺസ് നേടിയെങ്കിലും കളി കൈവിട്ട് പോയിരുന്നു.

Kochi Blue Tigers Secure Opening Win in Kerala Cricket League:

Kochi Blue Tigers have started the Kerala Cricket League with a victory, defeating Kollam Sailors by 31 runs. The Kochi team posted an impressive score of 189 in 20 overs, driven by a crucial partnership and strong performances from Sachin Suresh and Karthik V Nair