• ബാറ്റിങ്ങിനിടെ നിരോഷൻ ഡിക്ക്വെല്ലയോട് സിക്സ് അടിക്കാൻ ആവശ്യപ്പെടുകയും ഐപിഎല്ലിലേക്ക് എടുക്കാമെന്ന് യശസ്വി ജയ്സ്വാൾ തമാശയായി വാഗ്ദാനം ചെയ്യുകയും ചെയ്തു.

ഇന്ത്യയ്ക്കെതിരെ ഒന്നാം ഇന്നിങ്സില്‍ ചെറുത്തുനില്‍പ്പു നടത്തിയ താരമാണ് നിരോഷന്‍ ഡിക്ക്വെല്ല. പക്ഷേ രണ്ടാം ഇന്നിങ്സില്‍ പത്തു റണ്‍സിന് ഡിക്ക്വെല്ലയെ പുറത്താക്കാന്‍ ഇന്ത്യയ്ക്കായി. ഇന്ത്യയുടെ വിജയത്തിന് പിന്നിലും ഡിക്ക്വെല്ലയുടെ വിക്കറ്റുണ്ടായിരുന്നു. പ്രസിദ്ധ് കൃഷ്ണയുടെ പന്തില്‍ റിഷഭ് പന്ത് ക്യാച്ചെടുത്താണ് ഡിക്ക്വെല്ല പുറത്തായതെങ്കിലും വിക്കറ്റിന് കളമൊരുക്കിയത് യശസ്വി ജയ്സ്വാളാണ്.

'ഗോള'ടിച്ച് ഇന്ത്യ; മാനവ് സുതാറിന് 10 വിക്കറ്റ്; ശ്രീലങ്കയ്​ക്കെതിരെ ഇന്ത്യയ്ക്ക് മിന്നുംജയം

ജയ്സ്വാളിന്‍റെ വാക്കിലാണ് ഡിക്ക്വെല്ല വീണത്. ആദ്യ ഇന്നിങ്സിൽ ഒരുപാട് ഷോട്ടുകൾ ഉണ്ടായിരുന്നല്ലോ. നമ്മൾ എന്തെങ്കിലും കാണേണ്ടതുണ്ട് എന്നും പറഞ്ഞ് ജയ്സ്വാളാണ് സംഭാഷണം തുടങ്ങിയത്. Yes എന്നൊരു മറുപടി മാത്രമാണ് ഡിക്ക്വെല്ല നല്‍കിയത്. വിടാതെ തുടര്‍ന്ന ജയ്സ്വാള്‍ ഡീപ് സ്ക്വയർ ലെഗിനെ ചൂണ്ടിക്കാട്ടി അവിടെ അടിച്ച് കാണിച്ചു തരൂ എന്ന് ആവശ്യപ്പെടുകയായിരുന്നു. തനിക്കതിന്‍റെ ആവശ്യമില്ലെന്നും തന്നെ ഐപിഎല്ലിലെടുത്താല്‍ ഞാൻ അടിക്കാം എന്നും ഡിക്ക്വെല്ല പരിഹസിച്ചു. തീർച്ചയായും സിക്സടിച്ചാല്‍ ഞാൻ നിന്നെ ഐപിഎല്ലിലേക്ക് കൊണ്ടുപോകാം എന്നാണ് ജയ്സ്വാള്‍ പറഞ്ഞവസാനിപ്പിച്ചത്. 

സെവാഗിനും രോഹിതിനും മേലെ 'പറന്ന്' പന്ത്; സിക്സറില്‍ സെഞ്ചറി; റെക്കോര്‍ഡ്

എന്നാല്‍ തൊട്ടടുത്ത പന്തില്‍ ഡിക്ക്വെല്ല പുറത്തായി. 60-ാം ഓവറിന്‍റെ അവസാന പന്തിലാണ് വിക്കറ്റ്. ലെഗ് സൈഡിലേക്ക് മാറി കളിക്കാന്‍ ശ്രമിച്ച ഷോട്ട് എഡ്ജായി വിക്കറ്റ് കീപ്പറുടെ കയ്യിലേക്ക് എത്തുകയായിരുന്നു. ഈ പന്തിന് തൊട്ടു മുന്‍പാണ് ജയ്സ്വാളും ഡിക്ക്വെല്ലയും തമ്മില്‍ സംസാരിച്ചത്. 

 

ഒന്നാം ഇന്നിങ്സില്‍ 80 റണ്‍സെടുത്ത ഡിക്ക്വെല്ലെ ശ്രീലങ്കയുടെ മധ്യനിരയിലെ തകര്‍ച്ച ഒഴിവാക്കിയ താരങ്ങളിലൊരാളാണ്. സെഞ്ചറി നേടിയ സോനല്‍ ദിനുഷ (100)യുമായി 146 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് ഡിക്ക്വെല്ല ഉണ്ടാക്കിയത്. രണ്ടാം ഇന്നിങ്സില്‍ ദിനുഷ 84 റണ്‍സ് നേടിയെങ്കിലും ഡിക്ക്വെല്ല 10 റണ്‍സ് മാത്രമെ എടുത്തുള്ളൂ. ഡിക്ക്വെല്ലയുടെ വിക്കറ്റോടെ വാലറ്റമായ ചുരുങ്ങിയ ശ്രീലങ്കയെ വേഗത്തില്‍ പുറത്താക്കാന്‍ ഇന്ത്യയ്ക്കായി. 165 റണ്‍സിനാണ് ഇന്ത്യയുടെ ജയം. ഇതോടെ രണ്ട് ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യ 1–0 ത്തിന് മുന്നിലായി.

ENGLISH SUMMARY:

During a Test match against India, Sri Lankan batsman Niroshan Dickwella fell victim to a humorous yet tactical piece of on-field banter with Yashasvi Jaiswal. Jaiswal challenged Dickwella to hit a six toward deep square leg and jokingly promised to recommend him for the IPL in return. Distracted by the conversation, Dickwella attempted a big shot off the very next delivery and edged it to the wicketkeeper. This breakthrough helped India dismantle the lower order and eventually secure a dominant 165-run victory to take a 1–0 series lead.