Galle: India's Prasidh Krishna, right, with teammates celebrates after taking a wicket of Sri Lanka's Niroshan Dickwella on day five of the first Test cricket match between India and Sri Lanka, in Galle, Sri Lanka, Wednesday, Aug. 19, 2026. (PTI Photo/Shailendra Bhojak)(PTI08_19_2026_000087B)
ഗോള്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ശ്രീലങ്കയെ 165 റണ്‍സിന് തകര്‍ത്ത് ഇന്ത്യ. ഇതോടെ രണ്ട് ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യ 1–0 ത്തിന് മുന്നിലായി. 10 വിക്കറ്റിന്റെ മിന്നും പ്രകടനമാണ് മാനവ് സുതാര്‍ പുറത്തെടുത്തത്. അഞ്ചാം ദിനം 372 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ലങ്കയ്ക്ക് രവീന്ദ്ര ജഡേജയുടെ വക ആദ്യ പ്രഹരം. പിന്നാലെ മാനവ് സുതാറിന്റെ തകര്‍പ്പന്‍ പ്രകടനം കൂടിയായതോടെ ലങ്കന്‍ ബാറ്റര്‍മാര്‍ കൂടാരം കയറി.
ദേവ്ദത്ത് പടിക്കലാണ് പ്ലെയര്‍ ഓഫ് ദ് മാച്ച്. ഋഷഭ് പന്തും രവീന്ദ്ര ജഡേജയും ഇന്ത്യയ്ക്കായി തിളങ്ങി. ജയത്തോടെ ലോക ടെസ്റ്റ്ചാംപ്യന്‍ഷിപ്പ് പട്ടികയില്‍ ഇന്ത്യ നില മെച്ചപ്പെടുത്തി. നിലവില്‍ അഞ്ചാം സ്ഥാനത്താണ് ഇന്ത്യ.