കേരള ക്രിക്കറ്റ് ലീഗില്‍ കിരീടം നിലിനിര്‍ത്താന്‍ നിലവിലെ ജേതാക്കളായ കൊച്ചിന്‍ ബ്ലൂ ടൈഗേഴ്സ്. ലീഗിലെ ഏറ്റവും മികച്ച പേസിങ് നിരയെ അണിനിരത്തിയാണ് ടൈറ്റില്‍ പട്ടം പ്രതിരോധിക്കാന്‍ ടൈഗേഴ്സിന്‍റെ വരവ്. ശക്തമായ ബാറ്റിങ് നിരയും ഓള്‍റൗണ്ടര്‍മാരും ചേരുമ്പോള്‍ ഏറ്റവും സമതുലിതമായ സ്ക്വാഡാണ് ചാംപ്യന്‍മാരുടേത്.
കഴിഞ്ഞ സീസണില്‍ കിരീടം നേടിയ ടേമിലെ എട്ട് താരങ്ങളെ നിലനിര്‍ത്തിയാണ് കൊച്ചിന്‍ ബ്ലൂ ടൈഗേഴ്സ് ഇത്തവണയും ടീമിനെ ഒരുക്കിയിരിക്കുന്നത്. ക്യാപ്റ്റന്‍ സാലി സാംസണൊപ്പം കഴിഞ്ഞ സീസണിലെ ടീമിന്‍റെ ടോപ് സ്കോററായ വിനൂപ് മനോഹരന്‍, മുഹമ്മദ് ആഷിഖ് എന്നിവര്‍ ബാറ്റിങ് കരുത്തായി തുടരും. ടീമിന്‍റെ യാഥാര്‍ത്ഥ കരുത്ത് ബോളിങ്ങാണ്. ബേസില്‍ തമ്പി ടൈഗേഴ്സിലേക്ക് തിരിച്ചെത്തുകയാണ്. ഈദന്‍ ആപ്പിള്‍ ടോമും, മിഥുന്‍ പി.കെ ഒപ്പം ആസിഫും ചേരുമ്പോള്‍ ഏത് ബാറ്റിങ് നിരയിലും ഭയം വിതക്കുന്ന ബോളിങ് ഡെപ്ത് ടൈഗേഴ്സിന് കൈവരും. ഈ ബോളര്‍മാരില്‍ ബേസിലും ഏദനുമുള്‍പ്പെടേ ബാറ്റിങ്ങിലും കഴിവു തെളിയിച്ചവരാണ്. അതിനാല്‍ ഓള്‍റൗണ്ടര്‍മാരുടെ തലത്തിലും കൊച്ചി വേറെ ലെവലാണ്.