കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണിന് തുടക്കമാകാൻ ഇനി അഞ്ച് ദിവസത്തെ കാത്തിരിപ്പ് മാത്രം. രണ്ട് സീസണുകൾക്കിപ്പുറം, കേരള ക്രിക്കറ്റിന്റെ മുഖം തന്നെ മാറ്റുന്നൊരു ശക്തിയായി കെ.സി.എൽ വളർന്നുകഴിഞ്ഞു. ലീഗിനെ കൂടുതല്‍ ജനകീയമാക്കാനുള്ള പരിപാടികളാണ് മൂന്നാം സീസണില്‍ ഒരുക്കിയിരിക്കുന്നത്. 

രണ്ട് വർഷം മുമ്പ് കേരള ക്രിക്കറ്റ് അസോസിയേഷൻ കെ.സി.എല്ലിന് തുടക്കം കുറിക്കുമ്പോൾ, വിജയത്തെക്കുറിച്ച് സംശയങ്ങളേറെയായിരുന്നു. കേരളം പോലെ ക്രിക്കറ്റിന് താരതമ്യേന പ്രാദേശിക ജനപ്രീതി മാത്രം ഉണ്ടായിരുന്ന സംസ്ഥാനത്ത്, ഐ.പി.എൽ മാതൃകയിലുള്ളൊരു ഫ്രാഞ്ചൈസി ലീഗിന് വിപണിയുണ്ടാകുമോ എന്നതായിരുന്നു പ്രധാന ചോദ്യം. പക്ഷേ, രണ്ട് സീസണുകൾ കൊണ്ട് ആ ചോദ്യങ്ങൾക്കൊക്കെ മറുപടി നൽകിയാണ് മൂന്നാം സീസണിലേക്ക് കെ.സി.എൽ എത്തുന്നത്. രണ്ട് സീസണുകളിലായി ടെലിവിഷനിലൂടെയും ഒ.ടി.ടി പ്ലാറ്റ്ഫോമുകളിലൂടെയും നാല് കോടിയോളം പേരാണ് കെ.സി.എൽ മത്സരങ്ങൾ കണ്ടത്. ഈ പ്രേക്ഷകരെ ഗ്യാലറിയിലേക്കെത്തിക്കുകയാണ് മൂന്നാം സീസണിലെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്.

Kerala Cricket League Season 3: The Countdown Begins:

The Kerala Cricket League's third season is just five days away, marking a significant step in its evolution as a powerhouse in Kerala cricket. KCL has grown to become a transformative force, and the upcoming season aims to further popularize the league by bringing viewers from television and OTT platforms to the stadium