ഓസീസ് പര്യടനത്തിനിടെ ബംഗ്ലാദേശ് ഓള്‍റൗണ്ടര്‍ മെഹ്ദി ഹസനുമായി കോര്‍ത്ത് മിച്ചല്‍ സ്റ്റാര്‍ക്ക്. രണ്ടാം ദിനം സ്റ്റാര്‍ക്കിന്റെ ഓവറിലാണ് സംഭവം. പിച്ചിന്റെ സംരക്ഷിത മേഖലയിലൂടെ മെഹ്ദി ഹസന്‍ ഓടിയത് സ്റ്റാര്‍ക്ക് ചോദ്യം ചെയ്തതോടെയാണ് തര്‍ക്കമുണ്ടായത്.
Also Read: കോമയിൽ 221 ദിവസം; ബോക്സർ പ്രിച്ചാർഡ് കൊളൻ അന്തരിച്ചു; 11 വര്‍ഷത്തെ ജീവന്‍മരണ പോരാട്ടം
101-ാം ഓവറില്‍ മെഹ്ദി ഹസൻ സിംഗിളിനായി പിച്ചിന്‍റെ മധ്യത്തിലൂടെ ഓടിയതാണ് സ്റ്റാര്‍ക്കിനെ പ്രകോപിപ്പിച്ചത്. ഓട്ടം ശ്രദ്ധയില്‍പ്പെട്ട അംപയർ കുമാർ ധർമ്മസേന ഉടൻ ഇടപെട്ട് മുന്നറിയിപ്പ് നല്‍കി. താന്‍ പന്തില്‍ ശ്രദ്ധിച്ചതിനാല്‍ സ്റ്റാർക്കിനെ കണ്ടില്ലെന്നും അതിനാലാണ് പിച്ചിന്റെ മധ്യത്തിലൂടെ ഓടിയതെന്നും മെഹ്ദി ഹസന്‍ വിശദീകരിച്ചു. എന്നാൽ വിശദീകരണത്തിൽ തൃപ്തനാകാത്ത സ്റ്റാർക്ക് പിച്ചിന്റെ മധ്യത്തില്‍ നിന്നും മാറിനിൽക്കാൻ ആവശ്യപ്പെടുകയായിരുന്നു. റൺ-അപ്പിലേക്ക് തിരികെ നടക്കുന്നതിനിടെ 'നിങ്ങൾ ഇപ്പോൾ ബംഗ്ലാദേശിലല്ല, അല്ലേ?' എന്നും സ്റ്റാര്‍ക്ക് പറഞ്ഞു.
Also Read: 'ശ്രീശാന്തിനെ റൂം മേറ്റായി കിട്ടാന്‍ ആഗ്രഹിക്കുന്നു, ഒരുപാട് പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടും'
ബൗളർമാരെപ്പോലെ തന്നെ ബാറ്റർമാരും പിച്ചിന്റെ സംരക്ഷിത ഭാഗത്തൂടെ ഒാടാന്‍ പാടില്ല. ബൗളർമാർ പന്തെറിഞ്ഞു കഴിഞ്ഞുള്ള ഫോളോ-ത്രൂവിലും ബാറ്റർമാർ റണ്‍സിനായി ഓടുമ്പോഴും ഈ ഭാഗം ഒഴിവാക്കി ഓടണമെന്നാണ് നിയമം.
അതേസമയം, ടെസ്റ്റിന്‍റെ രണ്ടാം ദിനത്തില്‍ ബംഗ്ലാദേശ് ശക്തമായ നിലയിലാണ്. ആറു വിക്കറ്റ് നഷ്ടത്തില്‍ 351 റണ്‍സെടുത്ത ബംഗ്ലാദേശിന് 153 റണ്‍സിന്‍റെ ഒന്നാം ഇന്നിങ്സ് ലീഡുണ്ട്. രണ്ടാം ടെസ്റ്റ് കളിക്കുന്ന തന്‍സിദ് ഹസന്‍റെ സെഞ്ചറി (101) ബലത്തിലാണ് ബംഗ്ലാദേശ് മികച്ച സ്കോറിലെത്തിയത്. 32 റണ്‍സെടുത്ത മെഹ്ദി ഹസനും 13 റണ്‍സുമായി ഹസന്‍ മുഹമ്മുദുമാണ് ക്രീസില്‍. ഓസീസ് ഒന്നാം ഇന്നിങ്സില്‍ 198 റണ്‍സെടുത്തു.