കേരള ക്രിക്കറ്റ് ലീഗില്‍ കിരീടം തിരിച്ചുപിടിക്കാന്‍ കൊല്ലം സെയിലേഴ്സ്. ബാറ്റിങ്ങിലും ബോളിങ്ങിലും മികവ് തെളിയിച്ച താരങ്ങള്‍ക്കൊപ്പം ശക്തമായ ഓള്‍റൗണ്ടര്‍ നിരയാണ് കൊല്ലത്തിന്‍റെ കരുത്ത്. അതിനാല്‍ ഇത്തവണയും കൊലമാസായി കൊല്ലം കിരീടപ്പോരില്‍ മുന്‍നിരയിലുണ്ടാകും. 

മികച്ച സ്ട്രൈക്ക് റൈറ്റുള്ള മുന്‍നിര ബാറ്റ്സ്മാന്‍മാരാണ് കൊല്ലത്തിന്‍റെ കരുത്ത്. എന്‍.എം ഷറഫുദ്ധീനും ആനന്ദ് കൃഷ്ണനുമൊപ്പം അജനാസും ചേരുന്നതോടെ കെ.എസി.എല്ലിലെ ഏറ്റവും കരുത്തുറ്റ ബാറ്റിങ് നിരായായി കൊല്ലം സെയ്‌ലേഴ്സ് മാറും. 

ഏഴില്‍ താഴെ ഇക്കോണമി റേറ്റുള്ള മുഹമ്മദ് ഇഷാഖിനൊപ്പം പരിചയ സമ്പന്നനായ എം.ഡി നിധീഷും ചേരുന്നതോടെ ബോളിങും സെറ്റ്. പവര്‍പ്ലേയിലും ഡെത്ത് ഓവറുകളിലും ഇരുവരും ടീമിന് നല്‍കുന്ന മുന്‍തൂക്കം നിര്‍ണായകമാകും. ഇതിനെല്ലാമപ്പുറം അവസരത്തിനൊത്ത് ഉയരാന്‍ ശേഷിയുള്ള ഓള്‍റൗണ്ടര്‍മാരാണ് മൂന്നാം സീസണിലും കൊല്ലം സെയിലേഴ്സിനെ കിരീട സാധ്യതയില്‍ നിലനിര്‍ത്തുന്നത്. 

കഴിഞ്ഞ രണ്ട് സീസണുകളിലെ ഫൈനല്‍ അനുഭവം. പുതിയ താരങ്ങളുടെ വരവ്. പരിചയ സമ്പന്നരായ പഴയ താരങ്ങള്‍. കിരീടം തിരിച്ച് പിടിക്കാനുള്ള ചേരുവകളെല്ലാം കൊല്ലത്തിനുണ്ട്. ബാക്കി ഇനി കളത്തില്‍ കാണാം. 

ENGLISH SUMMARY:

Kollam Sailors are aiming to reclaim the Kerala Cricket League title with a strong squad boasting batting and bowling prowess. Their formidable all-rounders, combined with experienced batsmen and skilled bowlers, position them as strong contenders for the championship.