കെഎസിഎല്ലില്‍ ഇത്തവണ ഉയർന്ന സ്ഥാനമാണ് ആലപ്പുഴ റിപ്പിള്‍സിന്റെ ലക്ഷ്യമെന്ന് ടീം ക്യാപ്റ്റൻ സച്ചിൻ ബേബി മനോരമ ന്യൂസിനോട്. സന്തുലിത ടീം ആണു ആലപ്പുഴയുടേതെന്നും സച്ചിൻ പറഞ്ഞു
പരിചയസമ്പന്നരായ കളിക്കാരും യുവതാരങ്ങളും ഒരുമിക്കുന്ന ടീമുമായാണ് ആലപ്പുഴ ഇത്തവണ പോരാട്ടത്തിന് തയ്യാറെടുക്കുന്നത്. അഞ്ചിലധികം മികച്ച ഓൾറൗണ്ടർമാരും ശക്തമായ ഓപ്പണിങ് കൂട്ടുകെട്ടും മികച്ച പേസ് ബൗളിങ് നിരയും ടീമിന്റെ കരുത്താണ്. സമ്മർദം അതിജീവിച്ച് ടീമിന് കപ്പടിക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സച്ചിന്‍ ബേബി കൂട്ടിച്ചേര്‍ത്തു.