kcl-women

കെസിഎൽ ഫാൻ ലീഗിൽ മികവ് തെളിയിച്ച് വനിതാ താരങ്ങളും. ആലപ്പുഴ ജില്ലാ മത്സരങ്ങൾക്കിടെയാണ് വനിതാ താരങ്ങളും ടൂർണമെന്‍റിന്‍റെ ഭാഗമായത്.  മത്സരത്തിൽ ക്യുസിഎൽ ക്വീൻസ് 42 റൺസിന് ജയിച്ചു. 

വിജയികൾക്ക് കേരള രഞ്ജി താരം സച്ചിൻ ബേബി ട്രോഫി സമ്മാനിച്ചു. കേരള ക്രിക്കറ്റ് ലീഗിന് മുന്നോടിയായാണ് കെസിഎൽ ഫാൻ ലീഗ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. കെസിഎല്ലിലെ ആറ് ടീമുകൾ പ്രതിനിധീകരിക്കുന്ന ജില്ലകളിലാണ് ഫാൻ ലീഗ് മത്സരങ്ങൾ . കൊല്ലം ഒഴികെയുള്ള ജില്ലകളിലെ മത്സരങ്ങള്‍ പൂർത്തിയായി.

ENGLISH SUMMARY:

KCL Fan League saw impressive performances from women cricketers. The Alappuzha district matches included female players, with QCL Queens winning by 42 runs.