പെരുമ്പാവൂർ ഐരാപുരം ശ്രീ ശങ്കര വിദ്യാപീഠം കോളജിൽ  കേരള ക്രിക്കറ്റ് അസോസിയേഷന്‍റെ  പുതിയ ക്രിക്കറ്റ് സെന്‍റര്‍ വരുന്നു. ശ്രീശങ്കര ട്രസ്റ്റിന്‍റെ ഉടമസ്ഥതയിലുള്ള കോളജിന്‍റെ 11 ഏക്കര്‍ സ്ഥലത്താണ് നിര്‍മാണം. പാട്ടക്കരാറിൽ  ശ്രീ ശങ്കര ട്രസ്റ്റ് ചെയർമാൻ വി.ശംഭു നമ്പൂതിരി, മാനേജർ ഡോ. ഇ.കൃഷ്ണൻ നമ്പൂതിരി, കെ.സി.എ സെക്രട്ടറി വിനോദ് എസ്. കുമാർ എന്നിവർ ഒപ്പുവെച്ചു. പാട്ടക്കാലവധി മുപ്പത്തിമൂന്ന് വർഷം.  ഗ്രാമീണ മേഖലയിലെ ക്രിക്കറ്റ് പ്രതിഭകളെ കണ്ടെത്തുന്നതിനും മികച്ച പരിശീലനം നൽകുന്നതിനുമുള്ള കെ.സി.എയുടെ  കാഴ്ചപ്പാടിന്റെ ഭാഗമായാണ് പദ്ധതിയെന്ന് കെ.സി.എ പ്രസിഡന്റ് ശ്രീജിത്ത് വി.നായർ പറഞ്ഞു. രണ്ടുവര്‍ഷത്തിനകം പദ്ധതി പൂര്‍ത്തിയാക്കും.

ENGLISH SUMMARY:

A new cricket centre by the Kerala Cricket Association is coming to Sree Sankara Vidyapeetham College in Perumbavoor, Irapuram. This initiative aims to identify and train cricket talent from rural areas, with the project expected to be completed within two years.