കെസിഎല്ലിൽ പങ്കെടുക്കുന്ന ആലപ്പുഴ റിപ്പിൾസ് ടീമിന്‍റെ ക്യാംപ് ആലപ്പുഴയിൽ തുടങ്ങിയതായി ടീം ക്യാപ്റ്റൻ ബേസിൽ തമ്പി. കെസിഎല്ലിന്‍റെ ഭാഗമായി ആലപ്പുഴയിൽ സംഘടിപ്പിച്ച ഫാൻസ് ലീഗ് സമാപിച്ചു. രണ്ടു ദിവസങ്ങളിലായി നടന്ന മത്സരങ്ങളിൽ ജില്ലയിൽ നിന്ന് 32 ല്‍ ഏറെ ടീമുകൾ പങ്കെടുത്തു. കെസിഎ സംഘടിപ്പിച്ച ടൂർണമെന്‍റിന്‍റെ ലക്ഷ്യം കെസിഎല്ലിൽ ഫാൻസിന്‍റെ പങ്കാളിത്തം കൂടുതൽ ഉറപ്പിക്കുക എന്നതാണ്. ടാലെന്‍റ് ഹണ്ടും ടൂർണമെന്‍റിന്‍റെ ഭാഗമായിരുന്നു. ജേതാക്കൾക്ക് 25000 രൂപ സമ്മാനത്തുക നൽകി. റണ്ണർ ആപ്പിന് 15000 രൂപയും ലഭിച്ചു.