ഒണ്‍ലി ഫാന്‍സ് മോഡലിന് ഓസ്ട്രേലിയന്‍ താരം കൂപ്പർ കോണ്‍ലി അയച്ച മെസേജുകള്‍ പുറത്തുവിട്ട് മോഡല്‍. ആനി നൈറ്റ് എന്ന മോഡലാണ് തനിക്ക് മെസേജ് അയച്ച ഓസ്ട്രേലിയന്‍ കായിക താരങ്ങളുടെ പേര് പുറത്തു വിട്ടത്. ആരോപണത്തില്‍പെട്ട ഏക ക്രിക്കറ്റ് താരമാണ് കൂപ്പർ കോണലി. ഓസ്ട്രേലിയന്‍ ഫുട്ബോള്‍ താരങ്ങളുടെ പേരാണ് മറ്റുള്ളത്. ഐപിഎല്ലില്‍ പഞ്ചാബ് കിങ്സ് താരമാണ് കൂപ്പര്‍ കോണ്‍ലി.
ഓസീസ് ഫുട്ബോള്‍ താരം ക്ലേട്ടൺ ഒലിവര്‍ നിരന്തരമായി മെസേജ് അയച്ചതായി ആനി നൈറ്റ് വിഡിയോയില്‍ പറയുന്നു. ബെയ്‌ലി സ്മിത്താണ് മറ്റൊരാള്‍. വിഡിയോയിലെ അവസാന പേരുകാരനാണ് കൂപ്പര്‍ കോണ്‍ലി. ഇത് ആരാണെന്ന് തനിക്കറിയില്ലെന്ന് തമാശരൂപേണ പറഞ്ഞാണ് ആനി കൂപ്പര്‍ കോണ്‍ലിയെ പറ്റി സംസാരിക്കുന്നത്.
'അവസാനമായി, ഞങ്ങൾ ഇത് അവസാനിപ്പിക്കുന്നത് ഒരു ക്രിക്കറ്റ് കളിക്കാരനെ വെച്ചാണ്. കൂപ്പർ കോണലി... ഇയാൾ ആരാണെന്ന് എനിക്ക് കൃത്യമായി അറിയില്ല... ക്ഷമിക്കണം കൂപ്പർ, എന്തായാലും. ആഷസിന് ആശംസകൾ!' എന്നാണ് ആനി പറയുന്നത്. തന്‍റെ വിവാഹനിശ്ചയം കഴിഞ്ഞതാണെന്നും അതിനാല്‍ ഡിഎം ലേക്ക് ഇനി വരരുതെന്നും ആനി മുന്നറിയിപ്പും നല്‍കുന്നു.
എപ്പോഴാണ് മെല്‍ബണില്‍ നിന്നും പോകുന്നതെന്നും ഇപ്പോള്‍ എവിടെയാണ് താമസിക്കുന്നതെന്നുമാണ് കൂപ്പര്‍ കോണ്‍ലി ചോദിക്കുന്നത്. ആനിയുടെ മറുപടിക്ക് തന്നെ വന്ന് കാണൂ എന്നും കോണ്‍ലി ആവശ്യപ്പെടുന്നുണ്ട്. പുറത്തുവിട്ട സ്ക്രീന്‍ഷോട്ട് പ്രകാരം പിന്നീട് അയച്ച മെസേജുകള്‍ക്ക് ആനി മറുപടി നല്‍കുന്നില്ല.
കൂപ്പർ കോണലിയുടെ ചാറ്റ് ഇങ്ങനെ
കൂപ്പർ കോണലി: 'എപ്പോഴാണ് നിങ്ങൾ പോകുന്നത്?'
ആനി: 'ഇനിയും രണ്ടു മാസം കൂടി ഉണ്ട്'
കൂപ്പർ കോണലി: 'നല്ലത്, എവിടെയാണ് താമസിക്കുന്നത്? ഞാൻ ഇപ്പോൾ ഇവിടെയുണ്ട്'
ആനി: 'പോർട്ട് മെൽബൺ'
കൂപ്പർ കോണലി: 'എന്നെ കാണൂ'
പിന്നീട് ആനിയുടെ ഒരു സ്റ്റോറിക്ക് മറുപടിയായി 'ദൈവമേ, എനിക്ക് അസൂയ തോന്നുന്നു' എന്നാണ് കൂപ്പർ കോണലി മെസേജ് അയച്ചത്. പിന്നീട് നിങ്ങൾ ഇപ്പോൾ മെൽബണിലുണ്ടോ? എന്ന ചോദ്യത്തിന് ആനി മറുപടി നല്‍കുന്നില്ല.