sibin-gireesh

മത്സരഗതി മാറ്റാൻ കഴിവുള്ള സ്ട്രൈക്ക് ബോളർ സിബിന്‍ ഗിരീഷാണ് ഇക്കുറി കേരള ക്രിക്കറ്റ് ലീഗിലെ വിലയേറിയ താരം. പൊന്നുംവിലകൊടുത്ത് ആലപ്പി റിപ്പിള്‍സ് സിബിനെ ടീമിലെടുത്തതിനും മറ്റൊരു കാരണം കൂടിയുണ്ട്.  27 വയസുകാരനായ ഓൾറൗണ്ടർ സിബിൻ ഗിരീഷിനായി കേരള ക്രിക്കറ്റ് ലീഗ് താരലേലത്തില്‍ പണമെറിയാന്‍ ടീമുകള്‍ മല്‍സരിച്ചു. ഫലമോ 11.80 ലക്ഷം രൂപയ്ക്ക് സിബിനെ ആലപ്പി റിപ്പിള്‍സ് സ്വന്തമാക്കി. 75,000 രൂപ അടിസ്ഥാന വിലയുള്ള, സി കാറ്റഗറിയിൽ നിന്നാണ് സിബിന്‍ വിലയേറിയ താരമായത്. വലംകയ്യൻ ബാറ്ററും ഫാസ്റ്റ് ബോളറുമാണ്.

ടോപ് ഓർഡറിലും മധ്യനിരയിലും ഒരുപോലെ ബാറ്റ് ചെയ്യാനുള്ള കഴിവും കൃത്യതയാർന്ന ബോളിങ്ങുമാണ് സിബിന്റെ സവിശേഷത. കേരള ക്രിക്കറ്റ് ലീഗിന്റെ രണ്ടാം സീണില്‍ തൃശൂര്‍ ടൈറ്റന്‍സിനായി നടത്തിയ പ്രകടനമാണ് സിബിൻ ഗിരീഷിന് ശ്രദ്ധേയനാക്കിയത്. കഴിഞ്ഞ തവണ ആലപ്പി റിപ്പിൾസിനെതിരായ മല്‍സരങ്ങളില്‍ സിബിന്‍ വീഴ്ത്തിയത് 8 വിക്കറ്റുകള്‍. രണ്ടുമല്‍സരങ്ങളിലും നാലുവിക്കറ്റ് പ്രകടനം.  രണ്ടാം സീസണില്‍ തകര്‍ത്തെറിഞ്ഞ താരത്തെ മൂന്നാം സീസണില്‍ പൊന്നുംവിലകൊടുത്ത് ആലപ്പി കൂടെക്കൂട്ടിയതില്‍ അദ്ഭുതപ്പെടാനില്ല.  2025ൽ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിനുവേണ്ടിയും സിബിൻ കളിച്ചിട്ടുണ്ട്.

ENGLISH SUMMARY:

Sibin Gireesh was the most valuable player at the Kerala Cricket League auction. He was acquired by Alappuzha Ripples for an impressive 11.80 lakh rupees, highlighting his crucial role as a strike bowler and all-rounder.