oval

TOPICS COVERED

ടെസ്റ്റ് ലോകകപ്പ് ഫൈനൽ വീണ്ടും ഓവലിൽ.  2027ലെ കിരീടപ്പോരാട്ടത്തിന് ലണ്ടൻ വേദിയാകും. ജൂൺ 9 മുതൽ 13 വരെയാണ് ഫൈനല്‍. അടുത്ത മൂന്ന് ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലുകൾക്കുള്ള ആതിഥേയത്വ അവകാശം ഇംഗ്ലണ്ട് കഴിഞ്ഞ വർഷം സ്വന്തമാക്കിയിരുന്നു.

ഓരോ ഫൈനലിനുമുള്ള വേദി തിരഞ്ഞെടുക്കാനുള്ള ചുമതല ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡിനാണ്.  ഇതുവരെ നടന്ന മൂന്ന് ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലുകൾക്കും വേദിയായത് ഇംഗ്ലണ്ടായിരുന്നു. ഇതു രണ്ടാം തവണയാണ് ഓവൽ ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിന് വേദിയാകുന്നത്. 2023ൽ നടന്ന ഫൈനലിൽ ഇന്ത്യയെ പരാജയപ്പെടുത്തി ഓസ്ട്രേലിയ കിരീടം നേടിയതും ഇവിടെയായിരുന്നു. 

ഫൈനലിൽ ഇടം നേടാനുള്ള മത്സരരംഗത്ത് ഒൻപത് ടീമുകൾ ഇപ്പോഴും ഉണ്ട്. കളിച്ച എട്ട് ടെസ്റ്റുകളിൽ ഏഴും ജയിച്ച ഓസ്ട്രേലിയയാണ് 87.50 പോയിന്റ് ശതമാനവുമായി പട്ടികയിൽ ഒന്നാമത്. നിലവിലെ ചാംപ്യൻമാരായ ദക്ഷിണാഫ്രിക്ക രണ്ടാമതുണ്ട്. ന്യൂസീലൻഡ്,  ബംഗ്ലദേശ് ടീമുകളാണ് മൂന്നും നാലും സ്ഥാനത്ത്.  ഒൻപത് ടെസ്റ്റുകളിൽ നാലെണ്ണം ജയിച്ച ഇന്ത്യ 48.15 പോയിന്റ് ശതമാനവുമായി അഞ്ചാം സ്ഥാനത്താണ്. 

ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് കിരീടപോരാട്ടം ഓവല്‍ സ്റ്റേഡിയത്തിലേക്ക്:

The Test Championship Final will be held at The Oval again, with London set to host the 2027 title clash. This marks the second time The Oval will host the prestigious event, having previously witnessed Australia's victory over India in 2023.