ഇതാദ്യമായല്ല വാര്‍ണര്‍ പുലിവാല് പിടിക്കുന്നത്. 2018 ല്‍ പന്ത് ചുരണ്ടിയതിനെ തുടര്‍ന്ന് ഒരു വര്‍ഷം താരത്തിന് വിലക്ക് ലഭിച്ചിരുന്നു. 2013 ല്‍ ഇംഗ്ലീഷ് താരം ജോ റൂട്ടിനെ ഇടിച്ച കേസിലും വാര്‍ണര്‍ സസ്പെന്‍ഷന്‍ വാങ്ങിയിരുന്നു
മദ്യപിച്ച് വാഹനമോടിച്ച പൊലീസിന്‍റെ പിടിയിലായ മുന്‍ ഓസീസ് സൂപ്പര്‍താരം ഡേവിഡ് വാര്‍ണര്‍ക്ക് ഒന്‍പത് മാസം ജയില്‍ ശിക്ഷ ലഭിച്ചേക്കും. സിഡ്നിയില്‍ വച്ച് ഏപ്രിലില്‍ നടന്ന മിന്നല്‍ പരിശോധനയിലാണ് വാര്‍ണര്‍ കുടുങ്ങിയത്. വഴിവക്കില്‍ നിന്നിരുന്ന പൊലീസ് സംഘം ബ്രത്തലൈസര്‍ കൊണ്ട് പരിശോധിച്ചപ്പോള്‍ മദ്യപിച്ചതായി കണ്ടെത്തി. തുടര്‍ന്ന് നടത്തിയ വൈദ്യ പരിശോധനയിലും ആല്‍ക്കഹോളിന്‍റെ സാന്നിധ്യം അനുവദനീയമായതിലും ഇരട്ടിയുള്ളതായി കണ്ടെത്തി.
ഊബര്‍ വിളിച്ച് പോകുന്നതായിരുന്നു സുരക്ഷിതമെന്നും വിവേകശൂന്യമായ പ്രവര്‍ത്തിയാണ് തന്‍റെ ഭാഗത്ത് നിന്നുമുണ്ടായതെന്നും വാര്‍ണര്‍ കുറ്റസമ്മതം നടത്തി. ഈസ്റ്റര്‍ ദിനം പുലര്‍ച്ചെയായിരുന്നു വാര്‍ണറെ പൊലീസ് പിടിച്ചത്.
അതേസമയം, വാര്‍ണര്‍ക്കുള്ള ശിക്ഷ അടുത്തമാസം 18ന് പ്രഖ്യാപിക്കും. ആറുമാസത്തേക്ക് ഡ്രൈവിങില്‍ നിന്ന് വിലക്കേര്‍പ്പെടുത്താനോ 2,200 ഓസ്ട്രേലിയന്‍ ഡോളര്‍ പിഴയായി ഒടുക്കുകയോ അല്ലെങ്കില്‍ പരമാവധി ശിക്ഷയായി 9 മാസം ജയിലില്‍ കഴിയുകയോ വേണ്ടി വരും.
ഇതാദ്യമായല്ല വാര്‍ണര്‍ പുലിവാല് പിടിക്കുന്നത്. 2018 ല്‍ പന്ത് ചുരണ്ടിയതിനെ തുടര്‍ന്ന് ഒരു വര്‍ഷം താരത്തിന് വിലക്ക് ലഭിച്ചിരുന്നു. പിന്നാലെ ദേശീയ ടീമിന്‍റെ നേതൃസ്ഥാനങ്ങളില്‍ നിന്ന് എന്നേക്കുമായി ഒഴിവാക്കുകയും ചെയ്തു. 2013 ല്‍ ഇംഗ്ലീഷ് താരം ജോ റൂട്ടിനെ ഇടിച്ച കേസിലും വാര്‍ണര്‍ സസ്പെന്‍ഷന്‍ വാങ്ങിയിരുന്നു.
ENGLISH SUMMARY:
Former Australian cricket star David Warner pleaded guilty in a Sydney court to a mid-range drink-driving charge stemming from an incident on Easter Sunday in April 2026. Pulled over during a random breath test where he recorded more than twice the legal blood alcohol limit, Warner's lawyer admitted the decision to drive instead of taking an Uber was foolish and reckless. While awaiting his final sentencing scheduled for August 18, 2026, the former opener faces a minimum six-month driving ban, a fine of up to A$2,200, or a maximum prison sentence of nine months. This legal trouble adds to a history of high-profile controversies for the cricketer, including his 2018 ball-tampering ban and a 2013 suspension.