ബ്രസീലിന്‍റെ പ്രതീക്ഷയില്‍ അവസാന ആണിയടിച്ച എര്‍ലിങ് ഹാളണ്ടിന്‍റെ ഇരട്ട ഗോളുകള്‍ ചെന്നെത്തിയത് ചരിത്രത്തിലേക്ക്. നാലു ലോകകപ്പ് മല്‍സരങ്ങളില്‍ നിന്നായി ഏഴു ഗോള്‍ നേടിയ ഹാളണ്ട് ഗോള്‍ഡന്‍ ബൂട്ട് പോരാട്ടത്തില്‍ എംബപെയ്ക്കും മെസിക്കുമൊപ്പമെത്തി. എന്നാല്‍ ഇരുവര്‍ക്കു പോലുമില്ലാത്ത മറ്റൊരു റെക്കോര്‍‍ഡും ഹാളണ്ട് സ്വന്തമാക്കി. 

കന്നി ലോകകപ്പിലെ ആദ്യ നാലു മല്‍സരങ്ങളിൽ നിന്ന് ഹാളണ്ടിന്‍റെ ആകെ ഗോൾ നേട്ടം ഏഴായി. 1970-ൽ ജർമ്മനിയുടെ ഗെർഡ് മുള്ളർക്ക് ശേഷം ഈ നേട്ടം കൈവരിക്കുന്ന ആദ്യ കളിക്കാരനാണ് അദ്ദേഹം. മുള്ളർ ആദ്യ നാലു ലോകകപ്പ് മത്സരങ്ങളിൽ നിന്നായി 8 ഗോളുകൾ നേടിയിരുന്നു. ഒരു ലോകകപ്പില്‍ നാലു വിജയ ഗോളുകള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡ‍ും ഹാളണ്ട് സ്വന്തമാക്കി. 1974-ൽ ഗ്രെഗോർസ് ലാത്തോയും 1990-ൽ സാൽവത്തോറെ സ്കില്ലാച്ചിയും 5 ഗോളുകൾ വീതം നേടിയിട്ടുണ്ട്. 1970-ൽ മുള്ളർ 4 വിജയഗോളുകളും  നേടി.

നോർവേയ്ക്കു വേണ്ടി 79–ാം മിനിറ്റിലും 90–ാം മിനിറ്റിലും എർലിങ് ഹാളണ്ടാണ് ഗോൾ നേടിയത്. 1998 ന് ശേഷം ആദ്യമായാണ് നോര്‍വെ ലോകകപ്പ് കളിക്കുന്നത്. ബ്രസീലിനെതിരായ ജയം ടീമിന്‍റെ വിജയം നോര്‍വെയുടെ ചരിത്രത്തില്‍ രേഖപ്പെടുത്തുമെന്ന് മല്‍സര ശേഷം ഹാളണ്ട് പറഞ്ഞു. 

ENGLISH SUMMARY:

Erling Haaland has scripted history in the 2026 World Cup by scoring a stunning brace against Brazil, taking his tally to seven goals in just four matches. By achieving this, he joins the elite ranks of Kylian Mbappé and Lionel Messi in the race for the Golden Boot while becoming the first player since Gerd Müller in 1970 to score seven goals in his debut World Cup appearances. Furthermore, Haaland has set a unique record by scoring four match-winning goals in a single tournament, matching Müller’s 1970 feat. His clinical performance helped Norway secure a historic victory, marking their best run since returning to the World Cup stage for the first time since 1998.