Visakhapatnam: India s Virat Kohli during a warm-up session before the start of the third ODI cricket match of a series between India and South Africa, at ACA-VDCA Cricket Stadium, in Visakhapatnam, Andhra Pradesh, Saturday, Dec. 6, 2025. (PTI Photo/Shailendra Bhojak) (PTI12_06_2025_000064A)

ടെസ്റ്റ് ക്രിക്കറ്റിലേക്ക് മടങ്ങി വരുമെന്ന അഭ്യൂഹങ്ങള്‍ തള്ളി ഇന്ത്യയുടെ സൂപ്പര്‍താരം വിരാട് കോലി. താന്‍ അത് മതിയാക്കിയതാണെന്നും ഇനി ടെസ്റ്റിലേക്ക് മടക്കമില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.  വണ്‍8 ന്‍റെ സ്പോര്‍ട്സ്​വെയര്‍ ലോഞ്ചിനിടെയാണ് കോലി മനസ് തുറന്നത്. ഷോപ്പിലെ ഒരു ഷൂസുകളിലൊന്നിന്‍റെ വില 9230 രൂപയാണെന്നും അത് ടെസ്റ്റ് ക്രിക്കറ്റില്‍ കോലി നേടിയ റണ്‍സാണെന്നും ചൂണ്ടിക്കാട്ടിയാണ് കൊമേഡിയനും അവതാരകനുമായ ഡാനിഷ് സേഠ്, ടെസ്റ്റിലേക്ക് മടങ്ങുന്നുണ്ടോയെന്ന് ചോദിച്ചത്. 'അത്തരം പ്രതീക്ഷകള്‍ ആര്‍ക്കും നല്‍കാന്‍ ഞാനില്ല. ടെസ്റ്റ് ക്രിക്കറ്റ് ഞാന്‍ മതിയാക്കിയതാണ്' എന്നായിരുന്നു താരത്തിന്‍റെ മറുപടി. 

കഴിഞ്ഞ വര്‍ഷം മേയിലാണ് 14 വര്‍ഷം നീണ്ട തന്‍റെ ടെസ്റ്റ് കരിയര്‍ കോലി അവസാനിപ്പിച്ചത്. ഹോം–രാജ്യാന്തര മല്‍സരങ്ങളില്‍ ബാറ്ററായും ക്യാപ്റ്റനായും തിളക്കമാര്‍ന്ന നേട്ടം രാജ്യത്തിന് സമ്മാനിച്ചായിരുന്നു കോലിയുടെ വിരമിക്കല്‍. 123 ടെസ്റ്റ് മല്‍സരങ്ങളില്‍ നിന്നായി 30 സെഞ്ചറികളും 31 അര്‍ധ സെഞ്ചറികളുമടക്കം 9230 റണ്‍സ് താരം നേടിയിട്ടുണ്ട്. പുറത്താകാതെ നേടിയ 254 റണ്‍സാണ് ഏറ്റവും ഉയര്‍ന്ന സ്കോര്‍. ടെസ്റ്റില്‍ ഇന്ത്യയുടെ നാലാമത്തെ റണ്‍വേട്ടക്കാരനാണ് കോലി. സച്ചിനും (15,921), ദ്രാവിഡ് (13,265), ഗവാസ്കര്‍ (10,122) എന്നിവരാണ് ആദ്യ സ്ഥാനങ്ങളില്‍.

2016– 2019 കാലയളവില്‍ മാത്രം 16 സെഞ്ചറികളും 10 അര്‍ധ സെഞ്ചറികളുമാണ് കോലി നേടിയത്. ഇതില്‍ ഏഴെണ്ണം ഇരട്ട സെഞ്ചറികളാണ്. ടെസ്റ്റ് ക്രിക്കറ്റില്‍ ഒരു ക്യാപ്റ്റന്‍റെ ഏറ്റവും മികച്ച പ്രകടനം കൂടിയാണിത്. 68 ടെസ്റ്റ് മല്‍സരങ്ങളില്‍ ഇന്ത്യയെ നയിച്ച കോലി 40 ലും വിജയം കണ്ടു. 2014 ലെ ഓസ്ട്രേലിയന്‍ പര്യടനത്തിനിടെ ധോണിക്ക് പരുക്കേറ്റതോടെയാണ് കോലി ക്യാപ്റ്റനായത്.

അര്‍ഹിക്കുന്ന യാത്രയയപ്പ് പോലുമില്ലാതെ കോലിയും രോഹിതും ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത് വലിയ കോളിളക്കമാണ് ക്രിക്കറ്റ് ലോകത്തുണ്ടാക്കിയത്.  കോലി ടെസ്റ്റ് ക്രിക്കറ്റിലേക്ക് മടങ്ങി വരണമെന്നും വിരമിക്കല്‍ തീരുമാനം പുനഃപരിശോധിക്കണമെന്നും മുന്‍താരങ്ങളടക്കം നിരവധിപ്പേര്‍ അഭ്യര്‍ഥിച്ചിരുന്നു. 

 

ENGLISH SUMMARY:

Indian cricket icon Virat Kohli has officially put an end to all intense speculations regarding a potential comeback to the longest format of the game. Speaking candidly during a promotional launch event for his sportswear brand One8, the legendary batsman clarified that his retirement from red-ball cricket remains absolute. The topic was brought up when popular comedian and host Danish Sait pointed out a shoe priced at 9,230 rupees, cheekily linking the figure to Kohli's definitive career Test run tally. Kohli quickly laughed off the suggestion and firmly maintained that he does not wish to feed false expectations to anyone as he is permanently done with Test cricket. The master batsman had drawn curtains on his illustrious fourteen-year Test career in May last year after establishing himself as one of India's most successful captains and modern-day batters. Having played 123 Test matches, Kohli amassed 9,230 runs with 30 centuries, cementing his legacy as India's fourth-highest run-scorer behind Sachin Tendulkar, Rahul Dravid, and Sunil Gavaskar.