സഞ്ജു സഞ്ജു സാംസണിന് ശേഷം ഒരു മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ദേശീയ തലത്തിലേക്ക്. കേരള ക്രിക്കറ്റ് അണ്ടർ 19 ക്യാപ്റ്റന്‍ മാനവ കൃഷ്ണയാണ് ശ്രീലങ്കക്കെതിരായ പരമ്പരക്കുള്ള അണ്ടര്‍ 19 ഇന്ത്യന്‍ ടീമില്‍ ഇടംപിടിച്ചത്. തിരുവനന്തപുരം സ്വദേശി മാനവിനെ ശ്രദ്ധേയമാക്കുന്നത് കൂറ്റനടികള്‍ക്കുള്ള മികവും വേഗമേറിയ സ്റ്റമ്പിങ്ങുമാണ്.
കടുത്ത ധോണി ഫാനാണ് മാനവ് കൃഷ്ണ. സഞ്‍ജു സാംസണനെ പോലെ ഏറെ പ്രത്യേകതകളുണ്ട് മാനവിന്‍റെ ക്രിക്കറ്റ് ഇന്നിങ്ങിസിലും. കളിക്ക് വേണ്ടി ഡല്‍ഹിയില്‍ നിന്ന് തലസ്ഥാനത്തേക്ക് പഠനവും താമസവും മാറ്റിയത്. ഡൽഹിയിൽ ക്രിക്കറ്റ് കരിയറിന് തുടക്കം കുറിച്ച മാനവ്, പതിമൂന്നാം വയസ്സിലാണ് കേരളത്തിലേക്ക് എത്തുന്നത്. യുവ വിക്കറ്റ് കീപ്പർ-ബാറ്റ്സ്മാൻ മാനവ് കൃഷ്ണയെ വെടിക്കെട്ട് ബാറ്റിംഗും വിക്കറ്റിന് പിന്നിലെ മിന്നൽ പ്രകടനങ്ങളുമാണ് ദേശീയ ടീമിലെത്തിച്ചത്.
കഴിഞ്ഞ അണ്ടർ-19 സീസണിൽ മാത്രം 592 റൺസ് അടിച്ചുകൂട്ടിയ താരം, കൂച്ച് ബെഹാർ ട്രോഫിയിൽ തുടരെ രണ്ട് മത്സരങ്ങളിൽ സെഞ്ച്വറി നേടിയിരുന്നു. സൗരാഷ്ട്രയ്‌ക്കെതിരെ 189 റൺസും ഹൈദരാബാദിനെതിരെ 144 റൺസുമാണ് മാനവ് നേടിയത്. മാനവിന്‍റ പരിശീലനങ്ങളെപ്പറ്റി പരിശീലകന്‍ ഷൈന്‍.
തിരുവനന്തപുരം സ്വദേശി ഉണ്ണികൃഷ്ണന്‍റെയും അനിതയുടെയും മകനായ മാനവ് 2025-ലെ കേരള ക്രിക്കറ്റ് ലീഗ് ലേലത്തിൽ പങ്കെടുത്ത ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരിൽ ഒരാളായ മാനവ്. 2026 ജനുവരിയിൽ ഗോവയ്‌ക്കെതിരായ മത്സരത്തിലൂടെ രഞ്ജി ട്രോഫി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലും അരങ്ങേറ്റം കുറിച്ചു. ഒമാൻ സന്ദർശിച്ച കേരള ടീമിലും മാനവ് ഇടം പിടിച്ചിരുന്നു. സഹോദരൻ മാധവ് കൃഷ്ണയും കേരളത്തിൻ്റെ അണ്ടർ 19 ടീമിലെ അംഗമാണ് ഷൈന്‍സ് ക്രിക്കറ്റ് അക്കാദമിയുടെ താരമാണ് മാനവ്.