Ahmedabad: Punjab Kings' skipper Shreyas Iyer during a training session ahead of the Indian Premier League (IPL) 2025 Qualifier 2 cricket match against Mumbai Indians, at the Narendra Modi Stadium, in Ahmedabad, Gujarat, Saturday, May 31, 2025. (PTI Photo/Atul Yadav)(PTI05_31_2025_000365A)

ട്വന്‍റി 20യില്‍ ടീം ഇന്ത്യയെ ശ്രേയസ് അയ്യര്‍ നയിക്കും. സൂര്യകുമാര്‍ യാദവിന് പകരക്കാരനായാണ് ഐപിഎലില്‍ പഞ്ചാബ് കിങ്സ് ക്യാപ്റ്റനായ ശ്രേയസ് എത്തുന്നത്. ഇന്നലെ ചേര്‍ന്ന ബിസിസിഐയുടെ യോഗത്തിലാണ് തീരുമാനമായത്. ഇക്കാര്യം ബിസിസിഐ ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കും. ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് സഞ്ജു സാംസണെയായിരുന്നു കോച്ച് ഗൗതം ഗംഭീര്‍ നിര്‍ദേശിച്ചതെങ്കിലും സിലക്ടര്‍മാര്‍ ശ്രേയസ് മതിയെന്ന നിലപാട് സ്വീകരിക്കുകയായിരുന്നു. തിലക് വര്‍മയാകും വൈസ് ക്യാപ്റ്റന്‍. ഒരേവര്‍ഷമെത്തുന്ന ഒളിംപിക്സും ലോകകപ്പും മുന്നില്‍കണ്ടായിരിക്കും ടീം പ്രഖ്യാപനം

2023 ഡിസംബറില്‍ ഓസ്ട്രേലിയയ്ക്കെതിരെയാണ് ശ്രേയസ് ഇന്ത്യയ്ക്ക് വേണ്ടി അവസാനമായി രാജ്യാന്തര ട്വന്‍റി 20 കളിച്ചത്. ഐപിഎലിലെ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെയാണ് ദേശീയ ടീമിലേക്ക് ക്യാപ്റ്റനായി തന്നെ ശ്രേയസിന് വിളിയെത്തുന്നതെന്നതും ശ്രദ്ധേയമാണ്. നായകനെന്ന നിലയിൽ മികച്ച റെക്കോർഡാണ് ശ്രേയസിനുള്ളത്. 2024ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ ഐപിഎൽ കിരീടത്തിലേക്ക് നയിച്ചു, 2020ൽ ഡൽഹി ക്യാപിറ്റൽസിനെയും 2025ൽ പഞ്ചാബ് കിങ്സിനെയും ഫൈനലിലെത്തിച്ചു. ഈ സീസണില്‍ 498 റൺസും നേടി. 

അയര്‍ലന്‍ഡുമായാണ് ഇന്ത്യയുടെ അടുത്ത ട്വന്‍റി 20 മല്‍സരം. രണ്ടു മല്‍സരങ്ങള്‍ക്ക് ശേഷം ടീം അ‍ഞ്ച് മല്‍സരങ്ങളുള്ള ട്വന്‍റി 20 പരമ്പരയ്ക്കായും ഏകദിന പരമ്പരയ്ക്കായും ഇംഗ്ലണ്ടിലേക്ക് എത്തും. ജൂണ്‍ 26നും 28നുമാണ് അയര്‍ലന്‍ഡുമായുള്ള ട്വന്‍റി 20 മല്‍സരങ്ങള്‍ നടക്കുക. സച്ചിൻ തെൻഡുൽക്കറിനു ശേഷം ഇന്ത്യൻ പുരുഷ ടീമിൽ ഇടംനേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാകാൻ ഒരുങ്ങുകയാണ് 15 വയസ്സുകാരനായ സൂര്യവംശി. അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങൾക്കു മുൻപായി, ജൂൺ 9 മുതൽ 21 വരെ ശ്രീലങ്കയിൽ നടക്കുന്ന ത്രിരാഷ്ട്ര പരമ്പരയിൽ സൂര്യവംശി ഇന്ത്യ എ ടീമിനായി കളിക്കും. 

2026 ലെ ട്വന്‍റി 20 കിരീട നേട്ടത്തിന് പിന്നാലെയാണ് സൂര്യകുമാറിനെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും മാറ്റിയത്. ടീം കിരീടം നിലനിര്‍ത്തിയെങ്കിലും വ്യക്തിഗത പ്രകടനത്തില്‍ സൂര്യകുമാര്‍ പിന്നാക്കം പോയതാണ് വിനയായത്. ഒന്‍പത് മല്‍സരങ്ങളിലായി 242 റണ്‍സ് മാത്രമാണ് സൂര്യയ്ക്ക് നേടാന്‍ കഴി​ഞ്ഞത്. ഐപിഎലിലും കാര്യമായ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞില്ല. നിലവിലെ ഫോമില്‍ സൂര്യകുമാര്‍ ടീമിനെ നയിക്കാന്‍ പര്യാപ്തമല്ലെന്ന് മുന്‍ വിക്കറ്റ് കീപ്പറായ സബ കരീം പിടിഐയോട് വെളിപ്പെടുത്തി. 

ENGLISH SUMMARY:

Shreyas Iyer is set to be officially announced as India's new T20 International captain, replacing Suryakumar Yadav following a strategic BCCI meeting. While head coach Gautam Gambhir structurally recommended Sanju Samson for the leadership role, the national selectors preferred Iyer due to his stellar IPL captaincy track record and recent form. In another historic move, fifteen-year-old batting prodigy Vaibhav Suryavanshi has been dynamically selected for the senior squad, making him the youngest corporate pick since Sachin Tendulkar. The decision to replace Suryakumar Yadav comes after his poor individual performance in the 2026 T20 World Cup, despite India retaining the structural title under his management. The newly configured squad, with Tilak Varma as vice-captain, will face Ireland on June 26 and 28 before heading to England for a full white-ball bilateral series.