സൂര്യകുമാര്‍ യാദവിനെ ഇന്ത്യന്‍ ട്വന്റി 20 ടീം ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് നീക്കി. ശ്രേയസ് അയ്യരും തിലക് വര്‍മയുമാണ് നായകസ്ഥാനത്തേക്ക് പരിഗണനയിലുള്ളത്. ദീര്‍ഘകാലം സ്ഥിരതയാര്‍ന്ന പ്രകടനം നടത്താന്‍ കഴിയുമോ എന്ന സംശയമാണ് സഞ്ജു സാംസണ് തിരിച്ചടിയായത്. സൂര്യയ്ക്കിനി ഇന്ത്യന്‍ ടീമിലും ഇടമുണ്ടായേക്കില്ല.
സൂര്യകുമാര്‍ യാദവ് ഫോമിലേക്ക് തിരിച്ചെത്തുമോ എന്നറിയാൻ ഐപിഎൽ അവസാനം വരെ കാത്തിരിക്കാനായിരുന്നു സെലക്ടർമാരുടെ തീരുമാനം. എന്നാല്‍ ദയനീയ പ്രകടനം തുടര്‍ന്നതോടെ ഇന്ത്യന്‍ നായകസ്ഥാനത്തുനിന്ന് നീക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതോടെ സൂര്യകുമാറിന് ടീമിലും ഇടമുണ്ടാക്കില്ല. ഐപിഎൽ കിരീടം നേടിയ നായകനെന്നത് ശ്രേയസിന്റെ സാധ്യത വര്‍ധിപ്പിക്കുന്നു. എന്നാൽ, പ്രായം കണക്കിലെടുത്ത് തിലക് വർമയാണ് അനുയോജ്യനായ സ്ഥാനാർഥിയെന്ന് സെലക്ഷൻ കമ്മിറ്റിയിലെ പലരും കരുതുന്നു.
നായകനെന്ന നിലയിലുള്ള കഴിവ് പരിശോധിക്കുന്നതിനായി ശ്രീലങ്കൻ പര്യടനത്തിലെ 'എ' ടീമിന്റെ നായകനായി തിലകിനെ നിയമിച്ചിട്ടുണ്ട്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് മെന്‍ഡറായിരുന്ന കാലത്തുതന്നെ ഗംഭീറുമായി ശ്രേയസിന് ചില വിയോജിപ്പുകളുണ്ടായിരുന്നു. അക്കാലത്ത്, തനിക്ക് അർഹമായ പരിഗണന ലഭിക്കുന്നില്ലെന്ന് ശ്രേയസ് പരസ്യമായി പറഞ്ഞിരുന്നു. സഞ്ജുവിനോ ഇഷാൻ കിഷനോ ദീർഘകാലം സ്ഥിരതയോടെ കളിക്കാനാകുമോ എന്ന കാര്യത്തിൽ സെലക്ടർമാർക്ക് ഉറപ്പില്ലത്തതിനാലാണ് നായകസ്ഥാനത്തേക്ക് പരിഗണിക്കാത്തത്.