Image Credit : https://www.facebook.com/profile.php?id=61579583693241&sk=photos
ഐപിഎല്‍ കിരീടനേട്ടത്തിന് പിന്നാലെ വൃന്ദവനില്‍ ഗുരുവിനെ കാണാനെത്തി ആര്‍സിബി സൂപ്പര്‍താരം വിരാട് കോലി. ഭാര്യയും നടിയുമായ അനുഷ്കാ ശര്‍മയ്ക്കൊപ്പമാണ് വിരാട് ശ്രീ പ്രേമാനന്ദ് ഗോവിന്ദ് ശരൺ ജി മഹാരാജിനെ കാണാനായി വൃന്ദാവനിലെത്തിയത്. ഇരുവരും നഗ്നപാദരായി 'രാധേ രാധേ' എന്ന മന്ത്രം ചൊല്ലി ഗുരുവിനെ കാണാന്‍ പോകുന്ന ദൃശ്യങ്ങള്‍ ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു.
കഴിഞ്ഞ ഞായറാഴ്ച്ചയായിരുന്നു ഐപിഎല്‍ കിരീടപ്പോരാട്ടം. ഗുജറാത്ത് ടൈറ്റന്‍സ് ആയിരുന്നു എതിരാളികള്‍. നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ആവേശപ്പോരാട്ടത്തിനൊടുവില്‍ കോലി തന്‍റെ രണ്ടാം ഐപിഎല്‍ കപ്പുയര്‍ത്തി. ഗുജറാത്ത് ഉയർത്തിയ 156 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ആർസിബി 18 ഓവറിൽ അഞ്ചു വിക്കറ്റു നഷ്ടത്തിൽ വിജയഭേരി മുഴക്കി. ക്രിക്കറ്റ് പ്രേമികള്‍ ഏറേ ആകാംക്ഷയോടെ നോക്കിക്കണ്ട മല്‍സരം കൂടിയായിരുന്നു ഗുജറാത്ത് ബെംഗളൂരു പോരാട്ടം.
വിജയാഘോഷം തകൃതിയായി നടക്കുന്നതിനിടെയാണ് തന്‍റെ പ്രിയപ്പെട്ട ആത്മീയ ഗുരുവായ പ്രേമാനന്ദ് മഹാരാജിനെ കാണാന്‍ കോലിയും അനുഷ്കയും എത്തിയത്. ഇതാദ്യമായല്ല അനുഷ്ക കോലി ദമ്പതികള്‍ പ്രേമാനന്ദ് മഹാരാജിനെ കാണാനെത്തുന്നത്. ഈ വർഷം ആദ്യം, അക്ഷയതൃതീയ നാളിലും ഐപിഎൽ സീസൺ ആരംഭിക്കുന്നതിന് തൊട്ടുമുൻപും വിരാടും അനുഷ്കയും ഈ ആശ്രമത്തിൽ എത്തി അദ്ദേഹത്തിന്‍റെ അനുഗ്രഹം തേടിയിരുന്നു.