കോടികളുടെ പണക്കിലുക്കം ഐപിഎലിന്‍റെ പ്രത്യേകതയാണ്. ക്രിക്കറ്റ് പൊതുവേ പണമൊഴുകുന്ന ഗെയിമാണെങ്കിലും ഐപിഎലിന് പകിട്ടല്‍പ്പം കൂടുതലാണ്. ആ ലോകത്തിന്‍റെ മനംകവരുകയാണ് ബിഹാറുകാരന്‍ വൈഭവ് സൂര്യവംശി. പതിനഞ്ചാം വയസില്‍ ആര്‍ക്കും സ്വപ്നം കാണാന്‍ കഴിയാത്ത ഉയരത്തിലെത്തി നില്‍ക്കുകയാണ് താരം. ഐപിഎലിലെ തകര്‍പ്പന്‍ പ്രകടനം താരത്തിന്‍റെ ബ്രാന്‍ഡ് മൂല്യം വര്‍ധിപ്പിക്കുകയും ചെയ്തു. 

പ്രതിവര്‍ഷം ബാറ്റ് സ്പോണ്‍സറില്‍ നിന്ന് മാത്രം 50 ലക്ഷം രൂപയാണ് വൈഭവിന് ലഭിക്കുന്നതെന്നാണ് ക്രിക് ബ്ലോഗര്‍ പറയുന്നത്. സീസണിലെ മിന്നും പ്രകടനത്തോടെ താരത്തിന് മുന്നില്‍ ബാറ്റ് സ്പോണ്‍സര്‍മാര്‍ ക്യൂവാണെന്നും റിപ്പോര്‍ട്ട് പറയുന്നു. പ്രമുഖ ബ്രാന്‍ഡുകള്‍ ഇതിനകം താരത്തെ സമീപിച്ചതായും ഒരു സ്പോണ്‍സര്‍ ബ്ലാങ്ക് ചെക്ക് വരെ നല്‍കാന്‍ തയാറായെന്നും റിപ്പോര്‍ട്ട് അവകാശപ്പെടുന്നു. വര്‍ഷം പന്ത്രണ്ട് കോടി രൂപയാണ് കമ്പനി വൈഭവിന് ഓഫര്‍ ചെയ്തിരിക്കുന്നത്. കരാര്‍ യാഥാര്‍ഥ്യമായാല്‍ വൈഭവ് വേറെ ലെവലാകുമെന്ന് ആരാധകരും പറയുന്നു.  പന്ത്രണ്ടരക്കോടിയോളം രൂപയാണ് നിലവില്‍ എംആര്‍എഫ് വിരാട് കോലിക്ക് നല്‍കുന്നത്.

'റിഷഭ് പന്ത് വര്‍ഷം എട്ടുകോടി രൂപയാണ് ബാറ്റ് സ്പോണ്‍സറില്‍ നിന്നും സമ്പാദിക്കുന്നത്. അങ്ങനെയെങ്കില്‍ വൈഭവിന് മുന്നില്‍ അനന്തസാധ്യതകളുണ്ടെന്നും' റിപ്പോര്‍ട്ടില്‍ പറയുന്നു. സാഘാരണയായി അഞ്ചുകോടി രൂപവരെയാണ് ബാറ്റ് നിര്‍മാതാക്കള്‍ താരങ്ങള്‍ക്ക് നല്‍കുന്നത്. ഇതിന് പുറമെ പ്രകടനത്തെ അടിസ്ഥാനമാക്കി ബോണസും ലഭിക്കും. MRF, CEAT പോലെയുള്ള വമ്പന്‍ ബ്രാന്‍ഡുകള്‍ വൈഭവിന്‍റെ സമ്മതത്തിനായി കാത്തിരിക്കുകയാണെന്നും സൂചനകള്‍ പുറത്തുവന്നു. 

ENGLISH SUMMARY:

Rajasthan Royals' 15-year-old opening sensation Vaibhav Suryavanshi is reportedly on the verge of signing a historic ₹12 crore annual bat sponsorship deal. Following his explosive performance in the dynamic IPL tournament where he amassed over 680 runs, top-tier corporate brands are queuing up with blank-cheque offers for the youngster. This multi-crore proposal places him right behind legend Virat Kohli, who earns ₹12.5 crores from MRF, and comfortably ahead of Rishabh Pant's ₹8 crore annual bat endorsement package. While the teenager's market value has skyrocketed due to his blistering strike rate of over 240, sports marketing executives hint that such massive contracts usually come with stringent national selection clauses. Amidst this heavy commercial interest, cricket pundits have advised the young prodigy to maintain deep performance discipline and focus primarily on his cricketing technique.