c-r-

TOPICS COVERED

പഞ്ചാബ് കിങ്സിനെ 33 റണ്‍സിന് തോല്‍പിച്ച് സണ്‍റൈസേഴ്സ് ഹൈദരാബാദ് പോയിന്റ് നിലയില്‍ ഒന്നാം സ്ഥാനത്ത്. പഞ്ചാബിന്റെ തുടര്‍ച്ചയായ മൂന്നാം തോല്‍വിയാണ്. 236 റണ്‍സ് പിന്തുടര്‍ന്ന പഞ്ചാബിന് 202 റണ്‍സ് മാത്രമാണ് നേടാനായത്. 

പവര്‍പ്ലേയില്‍ തന്നെ മൂന്നുവിക്കറ്റുകള്‍ നഷ്ടമായ പഞ്ചാബ് കിങ്സിന് ഒടുക്കം 33 റണ്‍സിന്റെ തോല്‍വി. ഓസീസ് യുവതാരം കൂപ്പര്‍ കോണെലി സെഞ്ചുറി നേടിയെങ്കിലും, മറുവശത്ത് പൊരുതിനോക്കാന്‍ ആരുമില്ലാതെ പോയി 

അവസാന ഓവറിലാണ് കോണെലീ സെ‍ഞ്ചുറി പൂര്‍ത്തിയാക്കിയത്. നാലുക്യാച്ചുകള്‍ കൈവിട്ടതാണ് പഞ്ചാബിന്റെ തിരിച്ചടിയായത്അഭിഷേക് ശര്‍മയുടെ വെടിക്കെട്ട് തുടക്കത്തിന് പിന്നാലെ, പഞ്ചാബ് ഫീല്‍ഡര്‍മാരുടെ കൂടി കനിവില്‍ ക്ലാസനും ഇഷാനും അര്‍ധസെഞ്ചുറി നേടിയതോടെ,  നാലുവിക്കറ്റ് നഷ്ടത്തില്‍ ഹൈദരാബാദ് 235 റണ്‍സിലെത്തി. 

ENGLISH SUMMARY:

Sunrisers Hyderabad secured the top spot in the IPL 2024 standings by defeating Punjab Kings by 33 runs. This marks Punjab's third consecutive loss in the tournament.