പാകിസ്ഥാന്‍ ക്രിക്കറ്റ് താരം മുഹമ്മദ് നവാസ് ഉത്തേജകമരുന്ന വിവാദത്തില്‍. കഴിഞ്ഞ ഫെബ്രുവരിയില്‍ ഇന്ത്യ, ശ്രീലങ്ക എന്നിവിടങ്ങളിയായി നടന്ന ലോകകപ്പിനിടെ ഐസിസി ശേഖരിച്ച നവാസിന്‍റെ സാമ്പിളുകളില്‍ നിരോധിത ലഹരിവസ്തുവിന്‍റെ സാന്നിധ്യം കണ്ടെത്തിയെന്ന് ക്രിക് ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തു. ലോകകപ്പിൽ പാകിസ്ഥാൻ കളിച്ച ഏഴ് മത്സരങ്ങളിലും നവാസ് ടീമിലുണ്ടായിരുന്നു.98 രാജ്യാന്തര ടി20 മത്സരങ്ങളിൽ താരം രാജ്യത്തെ പ്രതിനിധീകരിച്ചിട്ടുമുണ്ട്
സംഭവത്തില്‍ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ഔദ്യോഗിക അന്വേഷണം ആരംഭിച്ചു. ഇതിന്റെ ഫലം ഉടൻ ഐസിസിയെ അറിയിക്കും. ഏപ്രിൽ 30-ന് വീണ്ടും പരിശോധന നടത്തും. വിവാദത്തെത്തുടർന്ന് ഇംഗ്ലണ്ടിലെ ടി20 ബ്ലാസ്റ്റ് ടൂർണമെന്റിൽ സറെ ടീമിന് വേണ്ടി കളിക്കാനുള്ള നവാസിന്‍റെ കരാർ റദ്ദാക്കപ്പെട്ടു.
അന്വേഷണം നടക്കുന്നുണ്ടെങ്കിലും, നിലവിൽ നടന്നുകൊണ്ടിരിക്കുന്ന പാകിസ്ഥാൻ സൂപ്പർ ലീഗിൽ നവാസ് കളിക്കുന്നുണ്ട്. മുൾട്ടാൻ സുൽത്താൻസിനായി മികച്ച പ്രകടനമാണ് താരം കാഴ്ചവക്കുന്നത്. ചൊവ്വാഴ്ച രാത്രി കറാച്ചിയിൽ റാവൽപിണ്ടിസിനെതിരായ മത്സരത്തില്‍ നവാസ് മൂന്ന് ഓവറുകൾ എറിഞ്ഞിരുന്നു. കുറ്റം തെളിയിക്കപ്പെട്ടാൽ താരം ഐസിസിയുടെ കടുത്ത അച്ചടക്ക നടപടികൾക്കും ദീർഘകാല വിലക്കിനും വിധേയനാകേണ്ടി വന്നേക്കും.