ബാറ്റര്‍മാര്‍ നിറഞ്ഞാടിയ മല്‍സരത്തില്‍ മുംൈബ ഇന്ത്യന്‍സിനെ 18 റണ്‍സിന് തോല്‍പിച്ച് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു. കോലിയും ഫില്‍ സോള്‍ട്ടും രജത് പാട്ടീദാറും അര്‍ധസെഞ്ചുറി നേടിയപ്പോള്‍, 241 റണ്‍സാണ് ബെംഗളൂരു വിജയലക്ഷ്യമായി ഉയര്‍ത്തിയത്. മുംൈബ ഇന്ത്യന്‍സിന്റെ പോരാട്ടം 222 റണ്‍സില്‍ ഒതുങ്ങി. ജസ്പ്രീത് ബുമ്രയ്ക്ക് ഇന്നും വിക്കറ്റൊന്നും നേടാനായില്ല. 462 റണ്‍സ് പിറന്ന വാങ്കഡെ ത്രില്ലറില്‍ റണ്‍സിന് ജയിച്ചുകയറി നിലവിലെ ചാംപ്യന്‍മാര്‍.
കൂറ്റന്‍ സ്കോര്‍ ലക്ഷ്യമിട്ടിറങ്ങിയ മുംൈബയ്ക്ക് പവര്‍പ്ലെയില്‍ നേടാനായത് 62 റണ്‍സ് മാത്രം. പരുക്കേറ്റ് രോഹിത് ശര്‍മ പിന്‍വാങ്ങിയപ്പോള്‍, കൂറ്റന്‍ സ്കോറിന്റെ സമ്മര്‍ദത്തില്‍ മുന്‍നിര തകര്‍ന്നു. സയൂഷ് ശര്‍മയുടെ ഇരട്ടപ്രഹരം
13ാം ഓവറില്‍ ഇംപാക്റ്റ് പ്ലെയറായി എത്തിയ റൂഥര്‍ഫോഡാണ് മുംൈബയ്ക്ക് പ്രതീക്ഷ നല്‍കിയത്. 26 പന്തില്‍ അര്‍ധസെഞ്ചുറി. ആറാം വിക്കറ്റിലെ അര്‍ധസെഞ്ചുറി കൂട്ടുകെട്ടും അവസാന ഓവറിലെ 4 പടുകൂറ്റന്‍ സിക്സറും മുംൈബയുെട തോല്‍വിഭാരം കുറച്ചുഒന്നാം വിക്കറ്റിൽ ഫില്‍ സാൾട്ടും കോലിയും ചേർന്ന് 120 റൺസിന്റെ കൂട്ടുകെട്ടാണ് ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബെംഗളൂരുവിന് കരുത്താത്. ട്രെന്റ് ബോൾട്ടിന്റെ പന്തിൽ ഡീപ് സ്ക്വയർ ലെഗിന് മുകളിലൂടെ മനോഹരമായൊരു ഫ്ലാറ്റ് സിക്സർ പറത്തി കോലിയാണ് വെടിക്കെട്ടിന് തിരികൊളുത്തിയത്.
ലെങ്തിൽ പിഴച്ച മിച്ചൽ സാന്റ്നറെ ഫില്‍ സോള്‍ തുടർച്ചയായ മൂന്നു സിക്സറുകൾക്കാണ് ശിക്ഷിച്ചത്.
പിന്നാലെ പാട്ടീദാറിന്റെയും ടിം ഡേവിഡിന്റെയും വമ്പനടി കൂടി ചേര്‍ന്നതോടെ ബെംഗളൂരു നാലുവിക്കറ്റ് നഷ്ടത്തില്‍ 240 റണ്‍സിലെത്തി.