അണിയറയിലെ നായകന്‍മാര്‍ക്ക് ഹാർദിക്ക് പാണ്ഡ്യയുടെ സ്നേഹാദരം. വാങ്കഡെ സ്റ്റേഡിയത്തിലെ ഗ്രൗണ്ട് സ്റ്റാഫിന് താരം 10ലക്ഷം രൂപ വീതം സമ്മാനിച്ച് താരം. കഠിനമായ പരിശീലന സെഷനുകളിൽ നൽകിയ പിന്തുണയ്ക്ക് നന്ദിസൂചകമായാണ് മുംബൈ ഇന്ത്യൻസ് നായകൻ വാങ്കഡെ സ്റ്റേഡിയത്തിലെ ഗ്രൗണ്ട് സ്റ്റാഫിന്10ലക്ഷം വീതം പാരിതോഷികം നൽകിയത്. 

ട്വന്‍റി 20 ലോകകപ്പിനായി പലപ്പോഴും രാത്രി വൈകിയും ഹര്‍ദിക് വാങ്കഡെ സ്റ്റേഡിയത്തില്‍ പരിശീലനം നടത്തിയിരുന്നു. ഈ സമയങ്ങളിൽ, മുംബൈ ക്രിക്കറ്റ് അസോസിയേഷന്  കീഴിലുള്ള ഗ്രൗണ്ട് സ്റ്റാഫ് അധികസമയം ജോലി ചെയ്ത്, പിച്ചും മറ്റ് സൗകര്യങ്ങളും മികച്ച നിലയിൽ നിലനിർത്തി. ടൂര്‍ണമെന്‍റ് പൂർത്തിയായ ശേഷം പാരിതോഷികം നൽകുമെന്ന് ഹര്‍ദിക് വാഗ്ദാനം ചെയ്തിരുന്നു. വാക്കുപാലിച്ച് ലോകകപ്പിന് ശേഷം സ്റ്റേഡിയത്തിൽ തിരിച്ചെത്തിയ ഓൾറൗണ്ടർ, ജീവനക്കാർക്ക് ചെക്കുകളും സമ്മാനങ്ങളും നേരിട്ട് കൈമാറി. പതിനൊന്ന്  ഗ്രൗണ്ട്സ്മാൻമാർക്ക് സഹായം ലഭിച്ചതായാണ് വിവരം. 

Hardik Pandya's Generous Gesture for Wankhede Ground Staff:

Hardik Pandya's appreciation for the Wankhede ground staff highlights a commendable sporting gesture. The Mumbai Indians captain personally gifted ₹10,000 to each staff member for their support during intense T20 World Cup training sessions