പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് നടത്തിപ്പ് ഭീഷണിയുമായി ഭീകര സംഘടന. പാക്ക് താലിബാനുമായി ബന്ധമുള്ള ജമാഅത്ത്-ഉൽ-അഹ്‌റാറിന്‍റെ സീനിയര്‍ കമാന്‍ഡറാണ് മത്സരം നടത്തില്ലെന്ന് ഭീഷണി മുഴക്കിയത്. വിദേശ ബോര്‍ഡുകള്‍ പാക്കിസ്ഥാനിലേക്ക് താരങ്ങളെ അയക്കരുതെന്നാണ് ആവശ്യം. പശ്ചിമേഷ്യന്‍ സംഘര്‍ഷം കാരണമുള്ള സുരക്ഷാ കാരണങ്ങളാല്‍ മത്സരം രണ്ടു വേദികളിലാക്കി ചുരുക്കിയതിനിടെയാണ് പുതിയ സംഭവം.
ഖൈബർ പഖ്തൂൺഖ്വ, ബലൂചിസ്താൻ എന്നിവിടങ്ങളിലെ ജനങ്ങള്‍ പ്രശ്നങ്ങള്‍ നേരിടുമ്പോള്‍ കായിക ആഘോഷം നടത്തുന്നത് പരിഹസിക്കുന്നതിന് തുല്യമാണെന്ന് മാര്‍ച്ച് 22 ന് ഇറക്കിയ വാര്‍ത്തകുറിപ്പില്‍ പറയുന്നു. അതിനാല്‍ വിദേശ താരങ്ങള്‍ ടൂര്‍ണമെന്‍റില്‍ നിന്നും പിന്മാറണമെന്നാണ് സംഘടനയുടെ ആവശ്യം.
കളിക്കാരെ പാകിസ്ഥാനിലേക്ക് അയയ്ക്കരുതെന്ന് ബന്ധപ്പെട്ട ക്രിക്കറ്റ് ബോർഡുകള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു. കളിക്കാര്‍ക്ക് എന്തെങ്കിലും സംഭവിച്ചാൽ അത് ഞങ്ങളുടെ ഉത്തരവാദിത്തമായിരിക്കില്ല. ഇതിനകം മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്ന് ജമാഅത്ത്-ഉൽ-അഹ്‌റാറിന്‍റെ കമാൻഡർ മാധ്യമങ്ങളോട് വിശദീകരിച്ചു. താരങ്ങള്‍ പങ്കെടുത്താല്‍ എന്താകും പ്രതികരണമെന്ന ചോദ്യത്തിന് മത്സരങ്ങൾ നടക്കാതിരിക്കാൻ ഞങ്ങളുടെ കഴിവിന്റെ ഞങ്ങൾ ചെയ്യും എന്നായിരുന്നു പ്രതികരണം.
വ്യാഴാഴ്ച മുതല്‍ ആരംഭിക്കുന്ന പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് മല്‍സരങ്ങള്‍ അടച്ചിട്ട സ്റ്റേഡിയത്തില്‍ നടത്താനാണ് പുതിയ തീരുമാനം. ആറ് നഗരങ്ങളിലായി നടത്താന്‍ നിശ്ചയിച്ചിരുന്ന ടൂര്‍ണമെന്‍റ് നിലവിലെ പ്രതിസന്ധി കണക്കിലെടുത്ത് രണ്ട് വേദികളിലേക്കായും ചുരുക്കി. ലഹോറില്‍ നടത്താനിരുന്ന ഉദ്ഘാടനച്ചടങ്ങും ഉപേക്ഷിച്ചു.