Pakistan's Hussain Talat reacts in pain as he is taken to the hospital using a stretcher after getting injured while fielding during the second one-day international (ODI) cricket match between Bangladesh and Pakistan at Sher-e-Bangla National Stadium in Mirpur on March 13, 2026. (Photo by Munir UZ ZAMAN / AFP)
ബംഗ്ലദേശുമായുള്ള ഏകദിന പരമ്പരയ്ക്കിടെ പരുക്കേറ്റ പാക് ഓള്‍റൗണ്ടര്‍ ഹുസൈന്‍ തലത് ആശുപത്രിയില്‍. ധാക്കയില്‍ നടന്ന രണ്ടാം ഏകദിനത്തില്‍ ഫീല്‍ഡിങിനിടെയാണ് ഹുസൈന്‍ തലതിന് പരുക്കേറ്റത്. രണ്ടാം ഇന്നിങ്സിലെ ആറാം ഓവറില്‍ ലിട്ടന്‍ ദാസ് ബൗണ്ടറിയിലേക്ക് അടിച്ച പന്ത് തടയാന്‍ ശ്രമിക്കുന്നതിനിടെ തലത് വീഴുകയായിരുന്നു.
പന്തിലേക്ക് മാത്രം ശ്രദ്ധിച്ച് ബൗണ്ടറി ലൈനരികത്തേക്ക് ഓടിയെത്തിയ താരം പന്ത് തട്ടിയകറ്റി പിന്നാലെ ഇടത്തേ തോളിടിച്ച് വീഴുകയായിരുന്നു. വേദനകൊണ്ട് പുളഞ്ഞിരിക്കുന്ന തലത്തിനരികിലേക്ക് സഹതാരങ്ങളും മെഡിക്കല്‍ ടീമും ഓടിയെത്തി. സ്ട്രെച്ചര്‍ കൊണ്ടുവന്ന് ഉടന്‍ തന്നെ താരത്തെ ആംബുലന്‍സിലാക്കി ആശുപത്രിയിലേക്ക് മാറ്റി. വിശദമായ പരിശോധനയ്ക്ക് ശേഷം മാത്രമേ പരുക്കിന്‍റെ സ്വഭാവം വിശദീകരിക്കാന്‍ കഴിയുകയുള്ളൂവെന്ന് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. 'ഹുസൈന്‍ തലത്തിന് വിദഗ്ധ ചികില്‍സ നല്‍കി വരികയാണ്. വിശദമായ വിവരങ്ങള്‍ തുടര്‍ പരിശോധനകള്‍ക്ക് ശേഷം അറിയിക്കു'മെന്നും പിസിബി കൂട്ടിച്ചേര്‍ത്തു.
ടോസ് നേടിയ ബംഗ്ലദേശ് പാക്കിസ്ഥാനെ ബാറ്റിങിനയച്ചു. 47.3 ഓവറില്‍ 274 റണ്‍സാണ് പാക്കിസ്ഥാന്‍ നേടിയത്. മാസ് സദാഖത്ത് (75), സല്‍മാന്‍ ആഗ (64), മുഹമ്മദ് റിസ്വാന്‍ എന്നിവരാണ് പാക്കിസ്ഥാനായി മികച്ച സ്കോറുകള്‍ നേടിയത്. മറുപടി ബാറ്റിങിനിറങ്ങിയ ബംഗ്ലദേശിന് ആറോവറില്‍ 27 റണ്‍സെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായി. പിന്നാലെ മഴമൂലം കളി തടസപ്പെട്ടു