ലോകകപ്പ് ജയിച്ച ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് 131 കോടി രൂപയുടെ ക്യാഷ് റിവാര്‍ഡ് പ്രഖ്യാപിച്ച് ബിസിസിഐ. താരങ്ങള്‍ക്കും സപ്പോര്‍ട്ടിങ് സ്റ്റാഫുകള്‍ക്കും അടക്കമുള്ള തുകയാണിത്.  സ്വന്തം നാട്ടില്‍ ലോകകപ്പ് നേടിയ ഇന്ത്യ കിരീടം നിലനിര്‍ത്തുന്ന ആദ്യ ടീമാണ്. 2024 ല്‍ ഇന്ത്യ ലോകകപ്പ് ചാംപ്യന്മാരായപ്പോള്‍ 125 കോടി രൂപയാണ് ബിസിസിഐ നല്‍കിയ സമ്മാനത്തുക. അന്ന് ഓരോ താരങ്ങള്‍ക്കും അഞ്ചു കോടി രൂപ വീതം ലഭിച്ചിരുന്നു. 

ഇത്തവണ ബിസിസിഐ പ്രഖ്യാപിച്ച ക്യാഷ് അവാര്‍ഡ് പ്രകാരം 15 അംഗ സ്ക്വാഡില്‍ ഓരോരുത്തര്‍ക്കും ആറു കോടി രൂപ വീതം ലഭിക്കും. ബാക്കി വരുന്ന 41 കോടി രൂപ പരിശീലകര്‍ക്കും സപ്പോര്‍ട്ടിങ് സ്റ്റാഫുകള്‍ക്കും വീതിക്കും. ഇതോടൊപ്പം ഐസിസി നല്‍കിയ സമ്മാനത്തുകയില്‍ നിന്നും ഒരു വിഹിതവും ടീം അംഗങ്ങള്‍ക്ക് ലഭിക്കും. ഇത്തവണത്തെ ട്വന്‍റി 20 ലോകകപ്പിന് രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ 13.5 മില്യണ്‍ ഡോളറാണ് സമ്മാനത്തുകയായി നല്‍കുന്നത്.  ഏകദേശം 120 കോടി രൂപയ്ക്ക് മുകളില്‍ സമ്മാനത്തുകയ്ക്കായി ഐസിസി ചെലവാക്കുന്നുണ്ട്. 

ലോകകപ്പ് വിജയിച്ച ഇന്ത്യന്‍ ടീമിന് ഐസിസിയില്‍ നിന്നും 2 മില്യണ്‍ ഡോളര്‍ അഥവാ ഏകദേശം 27.48 കോടി രൂപയാണ് ടീമിന് ലഭിക്കും. ഇതിന് പുറമെ പെര്‍ഫോമന‍സ് അടിസ്ഥാനമാക്കിയുള്ള ബോണസും ടീമിന് ലഭിക്കും. ഗ്രൂപ്പ് ഘട്ടത്തിലെയും സൂപ്പര്‍ എട്ടിലെയും പ്രകടനം പ്രകാരം 31154 ഡോളര്‍ (ഏകദേശം 28.6 ലക്ഷം രൂപ) ഇന്ത്യന്‍ ടീമിന് ലഭിക്കും. രണ്ടാം സ്ഥാനക്കാരായ ന്യൂസീലന്‍ഡിന് 1.6 മില്യണ്‍ അഥവാ 14.65 കോടി രൂപയാണ് സമ്മാനത്തുകയായി ലഭിച്ചത്. 

ഞായറാഴ്ച നടന്ന ഫൈനലില്‍ 96 റണ്‍സിനായിരുന്നു ഇന്ത്യന്‍ ടീമിന്‍റെ ജയം. ടോപ്പ് ഓര്‍ഡറിലെ മൂന്നു പേരും, അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍ എന്നിവര്‍ സെഞ്ചറി നേടിയ മത്സരത്തില്‍ 255 റണ്‍സാണ് ഇന്ത്യ നേടിയത്. ന്യൂസീലന്‍ഡിനെ 159 പുറത്താക്കിയ ഇന്ത്യയ്ക്കായി ജസ്പ്രീത് ബുമ്ര 15 റണ്‍സിന് നാലു വിക്കറ്റെടുത്തു. 

ENGLISH SUMMARY:

In a historic move, the BCCI has announced a massive cash reward of ₹131 crore for the Indian cricket team following their T20 World Cup 2026 victory. Each of the 15 squad members, including stars like Sanju Samson and Jasprit Bumrah, will receive ₹6 crore, while ₹41 crore is allocated for the coaches and support staff. This exceeds the ₹125 crore reward given after the 2024 triumph, making India the first team to successfully defend the T20 World Cup title. In addition to the BCCI's bounty, the team will receive approximately ₹27.48 crore from the ICC’s total prize pool of $13.5 million. The Men in Blue’s dominant 96-run victory over New Zealand, powered by half-centuries from Abhishek Sharma, Sanju Samson, and Ishan Kishan, has not only brought home the trophy but also a record-breaking financial windfall. Stay updated as the champions prepare for a grand victory parade today, March 10, 2026.