ഞായറാഴ്ച നടന്ന ട്വന്‍റി 20 ലോകകപ്പ് സൂപ്പർ 8 പോരാട്ടത്തിൽ ദക്ഷിണാഫ്രിക്ക 76 റൺസിന് ഇന്ത്യയെ തകർത്തിരുന്നു. ഇതോടെ, ജയിച്ചേ തീരൂവെന്ന നിലയിലാണ് ഇനിയുള്ള രണ്ടു മല്‍സരങ്ങള്‍. വൻ തോൽവിക്ക് പിന്നാലെ ഇന്ത്യൻ ടീമിൽ അഴിച്ചുപണിക്കും സാധ്യതകള്‍ കാണുന്നുണ്ട്. രണ്ടു മത്സരങ്ങൾ ശേഷിക്കെ, ടീം മാനേജ്മെന്‍റിന് കളിക്കാരുടെ പ്രകടനം പുനഃപരിശോധിക്കേണ്ട സ്ഥിതിയാണ്.
മുൻനിര ബാറ്റർമാരായ അഭിഷേക് ശർമ, തിലക് വർമ, ഫിനിഷർ റോളിലുള്ള റിങ്കു സിങ് എന്നിവരുടെ മോശം ഫോമാണ് പ്രധാന തലവേദന. നാലു കളികളിൽനിന്ന് 15 റൺസ് മാത്രമാണ് അഭിഷേക് ശർമ നേടിയത്. അഞ്ചു കളികളിൽ 118 സ്ട്രൈക്ക് റേറ്റിൽ 107 റൺസാണ് തിലകിന്‍റെ അക്കൗണ്ടിലുള്ളത്. ഫിനിഷർ റോളിലെത്തുന്ന റിങ്കു സിങിന്‍റെ സമ്പാദ്യം 24 റൺസ് മാത്രമാണ്.
ഫോം കണ്ടെത്താനാകാതെ വിഷമിക്കുന്ന ഈ മൂന്നു ബാറ്റർമാരിൽ ഒരാളെയെങ്കിലും ഒഴിവാക്കേണ്ടി വന്നേക്കാം. മുൻനിരയിൽ ഇടംകയ്യൻ ബാറ്റർമാരെ അമിതമായി ഉൾപ്പെടുത്തുന്ന ശൈലി പുനഃപരിശോധിക്കാനും ഇന്ത്യൻ ടീം മാനേജ്മെന്‍റ് ഒരുങ്ങുന്നതായി സൂചനയുണ്ട്. ഇതോടെ മോശം ഫോമിലാണെങ്കിലും സഞ്ജു സാംസണെ ടീമിലേക്ക് തിരികെ പരിഗണിക്കാനും സാധ്യതയേറി.
ENGLISH SUMMARY:
Following a crushing 76-run defeat to South Africa in the T20 World Cup 2026 Super 8 opener, Team India's qualification for the semi-finals is under serious threat. The defeat at Ahmedabad has plummeted India's Net Run Rate to -3.800, leaving Suryakumar Yadav's side in a must-win situation for their upcoming matches against Zimbabwe and the West Indies. Team management is reportedly considering a major overhaul of the top order due to the poor form of Abhishek Sharma, Tilak Varma, and Rinku Singh. With the left-hander-heavy batting lineup struggling against off-spin, Sanju Samson is emerged as a strong contender for a comeback to provide a right-handed balance. Coach Ryan ten Doeschate hinted at tactical changes, emphasizing the need for experienced players in high-pressure scenarios. Fans are eagerly watching if Samson will be included in the playing XI for the Chennai clash against Zimbabwe. Stay updated on the latest India Super 8 standings and team news for the 2026 T20 World Cup.