ട്വന്റി 20 ലോകകപ്പിലെ ആദ്യ സൂപ്പര്‍ എയ്റ്റ് മല്‍സരം മഴ കാരണം ഉപേക്ഷിച്ചു. കൊളംബോയില്‍ നടക്കേണ്ട പാക്കിസ്ഥാന്‍ – ന്യൂസിലന്‍ഡ് മല്‍സരമാണ് ഒരു പന്തു പോലും എറിയാനാകാതെ ഉപേക്ഷിച്ചത്. ഇരുടീമുകള്‍ക്കും ഓരോ പോയിന്റ് വീതം ലഭിക്കും. ടോസ് നേടിയ പാക്കിസ്ഥാന്‍ ബാറ്റിങ് തിരഞ്ഞെടുത്ത ശേഷമാണ് മഴ കനത്തത്. 24ന് ഇംഗ്ലണ്ടിനെതിരെയാണ് പാക്കിസ്ഥാന്റെ അടുത്ത മത്സരം. 25ന് ന്യൂസീലൻഡ് ശ്രീലങ്കയെ നേരിടും.
നാളെയാണ് സൂപ്പര്‍ എയ്റ്റില്‍ ഇന്ത്യയുടെ ആദ്യ മല്‍സരം. ഏഴ് മണിക്ക് അഹമ്മദാബാദില്‍ നടക്കുന്ന പോരാട്ടത്തില്‍ ഗ്രൂപ്പ് ഡി ചാംപ്യന്‍മാരായ ദക്ഷിണാഫ്രിക്കയാണ് എതിരാളികള്‍. മൂന്ന് മണിക്ക് നടക്കുന്ന മല്‍സരത്തില്‍ ശ്രീലങ്ക ഇംഗ്ലണ്ടിനെ നേരിടും