അജയ്യരായി ഇന്ത്യ സൂപ്പര്‍ എട്ടിലേക്ക് മുന്നേറിയത്. അവസാന ഗ്രൂപ്പ് മത്സരത്തില്‍ 17 റണ്‍സിനാണ് നെതര്‍ലന്‍ഡ്സിനെ ഇന്ത്യ പരാജയപ്പെടുത്തിയത്. ഗ്രൂപ്പ് ചാംപ്യന്‍മാരായെങ്കിലും ഇന്ത്യന്‍ ടീമില്‍ മെച്ചപ്പെടേണ്ട ഭാഗങ്ങളുണ്ടെന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ താരം വരുണ്‍ ആരോണ്‍. സൂപ്പര്‍ എട്ടിന് മുന്‍പ് ഇന്ത്യ ഇക്കാര്യം ശ്രദ്ധിക്കണം എന്നാണ് വരുണ്‍ ആരോണ്‍ പറയുന്നത്.
കഴിഞ്ഞ വർഷം മുതൽ ലോകത്തിലെ ഏറ്റവും മോശം ക്യാച്ചിംഗ് യൂണിറ്റുകളിൽ ഒന്നാണ് ഇന്ത്യയുടേതെന്ന് ആരോൺ പറഞ്ഞു. ഓരോ കളിയിലും ഇന്ത്യ കുറഞ്ഞത് രണ്ട് ക്യാച്ചുകളെങ്കിലും നഷ്ടപ്പെടുത്തുന്നുവെന്നാണ് അദ്ദേഹത്തിന്‍റെ നിരീക്ഷണം. '' പ്രധാന പ്രശ്നമാണിത്. 12 മുതല്‍ 18 മാസ കാലയളവില്‍ ഇന്ത്യയുടെ ക്യാച്ചിങ് യൂണിറ്റ് വളരെ മോശമായി. അവരുടെ ക്യാച്ചിങ് ശതമാനം 70 ന് താഴെയാണ്. ഓരോ മത്സരത്തിലും 2-3 ക്യാച്ച് നഷ്ടപ്പെടുത്തുന്നു. സൂപ്പര്‍ എട്ട്, സെമിഫൈനല്‍ മത്സരങ്ങളില്‍ ക്യാച്ച് നഷ്ടപ്പെടുത്തില്ലെന്ന് പ്രത്യാശിക്കാം'' എന്നാണ് വരുണ്‍ പറഞ്ഞത്.
നെതര്‍ലന്‍ഡ്സിനെതിരായ മത്സരത്തിലും ഇന്ത്യ ക്യാച്ച് നഷ്ടപ്പെടുത്തയിരുന്നു. ക്യാപ്റ്റന്‍ സൂര്യ കുമാരും റിങ്കു സിങും കൂട്ടിയിടിച്ചാണ് ക്യാച്ച് നഷ്ടപ്പെടുത്തിയത്. അവസാന ഓവറില്‍ 28 റണ്‍സ് പ്രതിരോധിക്കുന്നതിനിടെ സാക്ക് ലയൺ-കാഷെയുടെ ക്യാച്ചാണ് ഇരുവരും തമ്മിലുരസി നഷ്ടമായത്. പന്ത് സൂര്യകുമാറിന്‍രെ നെഞ്ചിലാണ് വീണത്. സൂപ്പർ എട്ടിൽ ദക്ഷിണാഫ്രിക്ക, സിംബാബ്‍വെ, വെസ്റ്റ് ഇൻഡീസ് എന്നിവരുള്ള ഗ്രൂപ്പിലാണ് ഇന്ത്യ. സൂപ്പര്‍ എട്ടില്‍ ഇന്ത്യയുടെ ആദ്യ മത്സരം ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ ഫെബ്രുവരി 22 ന് അഹമ്മദാബദിലാണ്.