ചരിത്രത്തിലാദ്യമായി ര‍‍ഞ്ജി ട്രോഫി ഫൈനലില്‍ കടന്ന് ജമ്മു കശ്മീര്‍.  സെമി ഫൈനലില്‍ ബംഗാളിനെ ആറു വിക്കറ്റിന് തകര്‍ത്താണ് ജമ്മു കശ്മീര്‍ ചരിത്രം തീര്‍ത്തത്. ബംഗാൾ ഉയർത്തിയ 126 റൺസ് വിജയലക്ഷ്യം 34.4 ഓവറിൽ മറികടന്നു. 43 റണ്‍സ് നേടിയ വന്‍ശാജ് ശര്‍മ്മ 30 റണ്‍സെടുത്ത അബ്ദുല്‍ സമദ് എന്നിവരുടെ ബാറ്റിങാണ് ജമ്മു കശ്മീരിനെ വിജയത്തിലെത്തിച്ചത്. കല്യാണി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ബംഗാളിനെ അവരുടെ നാട്ടില്‍ തോല്‍പ്പിച്ചാല്‍ ജമ്മു കശ്മീരിന്‍റെ ഫൈനല്‍ പ്രവേശം. കര്‍ണാടക–ഉത്തരാഖണ്ഡ് രണ്ടാം സെമിയില്‍  വിജയിക്കുന്നവര്‍ 24ന് നടക്കുന്ന ഫൈനലില്‍ ജമ്മുകശ്മീരിനെ നേരിടും. 67 വര്‍ഷത്തെ കാത്തിരിപ്പ് ശേഷമാണ് ബംഗാളിന്‍റെ രഞ്ജി ഫൈനല്‍ പ്രവേശം.

ഒന്നാം ഇന്നിങ്സില്‍ സുദീപ് കുമാര്‍ ഘരാമിയുടെ 146 റണ്‍സ് സെഞ്ചറിയുടെ ബലത്തില്‍ ബംഗാള്‍ 328 റണ്‍സെടുത്തു. എന്നാല്‍ മറുപടി ബാറ്റിങില്‍ ജമ്മു കശ്മീരിന്‍റെ ഒന്നാം ഇന്നിങ്സ് 302 റണ്‍സില്‍ അവസാനിച്ചു.  മുഹമ്മദ് ഷമി എട്ടു വിക്കറ്റ് പ്രകടനം ബംഗാളിന് നേരിയ ലീഡ് നേടിക്കൊടുത്തു. അക്വിബ് നബിയും സുനില്‍ കുമാറും ചേര്‍ന്ന് നാല് വീതം വിക്കറ്റെടുത്തതോടെ രണ്ടാം ഇന്നിങ്സില്‍ ബംഗാള്‍ 99 റണ്‍സിന് പുറത്തായി. 126 റൺസ് വിജയലക്ഷ്യം നാലു വിക്കറ്റ് നഷ്ടത്തിലാണ് ജമ്മു മറികടന്നത്. 

1959-60 സീസണിൽ ഈസ്റ്റേൺ പഞ്ചാബിനെതിരെയാണ് ജമ്മു കശ്മീര്‍ രഞ്ജി ട്രോഫിയിൽ അരങ്ങേറുന്നത്. 2013-14 സീസണിൽ, അവർ ആദ്യമായി നോക്കൗട്ടിലേക്ക് യോഗ്യത നേടി. കഴിഞ്ഞ വര്‍ഷത്തെ ക്വാട്ടര്‍ ഫൈനലിസ്റ്റുകളാണ് ജമ്മു കശ്മീര്‍. 

ENGLISH SUMMARY:

Jammu Kashmir has reached the Ranji Trophy final for the first time in 67 years after defeating Bengal by six wickets in the semi-finals. This historic victory marks a significant milestone for Jammu and Kashmir cricket.