ഹോപ്പും ഹെറ്റ്മെയറും തിളങ്ങിയ മല്‍സരത്തില്‍ നേപ്പാളിനെ തകർത്ത് വെസ്റ്റ് ഇന്‍ഡീസ് സൂപ്പർ എട്ടിൽ. നിറംമങ്ങിയ നേപ്പാളിനെതിരെ ഒൻപത് വിക്കറ്റിന്റെ കൂറ്റൻ ജയം നേടിയാണ് വിന്‍ഡീസ് സൂപ്പർ എട്ടിൽ പ്രവേശിക്കുന്ന ആദ്യ ടീമായത്.

വാങ്കഡെ സ്റ്റേഡിയത്തിലെ ഗാലറി നിറച്ചെത്തിയ നേപ്പാൾ ആരാധകർക്ക് ആഘോഷിക്കാനായത് ദീപേന്ദ്ര സിങ് ഐറിയുടെ ഒറ്റയാള്‍ പോരാട്ടം മാത്രം. 27 റണ്‍സ് വഴങ്ങി നാലുവിക്കറ്റ് വീഴ്ത്തിയ ജേസന്‍ ഹോള്‍ഡറുടെ പന്തുകളുടെ പ്രഹരശേഷി നേപ്പാളിന് താങ്ങാനായില്ല. 

8 വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സില്‍ നേപ്പാള്‍ ഒതുങ്ങി. മറുപടി ബാറ്റിങ്ങിനിറങ്ങിയ വിൻഡീസ് 28 പന്തുകൾ ബാക്കി നിൽക്കെ, 15.2 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടത്തിൽ വിജയലക്ഷ്യം  മറികടന്നു. നായകന്‍ ഷായ് ഹോപ്പ് 61 റണ്‍സും ഷിംറോണ്‍ ഹെറ്റ്െമയര്‍ 46 റണ്‍സുമായി പുറത്താകാതെ നിന്നു കളിച്ച മൂന്നു മല്‍സരങ്ങളിലും ജയിച്ചതോടെ വെസ്റ്റിൻഡീസ് ഗ്രൂപ്പ് സിയിൽ ഒന്നാം സ്ഥാനക്കാരായി സൂപ്പർ എട്ടിൽ ഇടം ഉറപ്പിച്ചു.

ENGLISH SUMMARY:

West Indies secured their spot in the Super 8 by defeating Nepal with a dominant nine-wicket victory. Key performances from Shai Hope and Shimron Hetmyer led the charge, ensuring their comfortable win with plenty of overs to spare.