team-india

Image Credit : Facebook

ടി20 ലോകകപ്പില്‍ ഇന്ത്യയുടെ വമ്പന്‍ വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് സിനിമാതാരങ്ങള്‍. മമ്മൂട്ടി, ഖുഷ്ബു, വിവേക് ഒബ്റോയ്, അനിൽ കപൂർ, അജയ് ദേവ്ഗൺ എന്നിങ്ങനെ വലിയൊരു താരനിര തന്നെ ഇന്ത്യന്‍ ടീമിന് അഭിനന്ദനങ്ങള്‍ അറിയിച്ചു. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് താരങ്ങള്‍ തങ്ങളുടെ സന്തോഷം പങ്കുവച്ചത്. ഇന്ത്യ തങ്ങളുടെ കരുത്ത് ഒരിക്കല്‍ കൂടി തെളിയിച്ച അഭിമാന നിമിഷമായിരുന്നു ഇതെന്നും താരങ്ങള്‍ പറയുന്നു.

രാജ്യത്തിനിത് അഭിമാന നിമിഷമെന്നായിരുന്നു ഇന്ത്യന്‍ ടീമിന്‍റെ ചിത്രം പങ്കുവച്ചുകൊണ്ട് മമ്മൂട്ടി കുറിച്ചത്. ഐസിസി പുരുഷ ടി20 ലോകകപ്പിൽ പാകിസ്ഥാനെതിരെ നേടിയ വിജയത്തിന് ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം കുറിച്ചു.

'അങ്ങനെ നമ്മള്‍ ജയിച്ചു'' എന്നായിരുന്നു നടി ഖുഷ്ബു കുറിച്ചത്. ഇന്ത്യ എപ്പോഴും ഒന്നാമതെന്നും ഖുഷ്ബു കൂട്ടിച്ചേര്‍ത്തു. ഇങ്ങനെ വേണം കാര്യങ്ങൾ ചെയ്യാൻ. വളരെ അഭിമാനം തോന്നുന്നുവെന്ന് നടന്‍ അനിൽ കപൂറും കുറിച്ചു. ഇഷാന്‍ കിഷന്‍ അടക്കമുളള താരങ്ങളുടെ പ്രകടനം എടുത്ത് പറഞ്ഞുകൊണ്ടാണ് നടന്‍ വിവേക് ഒബ്റോയിയുടെ പോസ്റ്റ്. മിടുക്കന്മാര്‍, എന്തൊരു കളിയാണിതെന്ന് അജയ് ദേവണും കുറിച്ചു.

ENGLISH SUMMARY:

Indian celebrities are celebrating the T20 World Cup victory of the Indian cricket team with immense joy. Stars like Mammootty, Khushbu, Vivek Oberoi, Anil Kapoor, and Ajay Devgn took to social media to express their pride and congratulate the team on their powerful performance.